കോയമ്പത്തൂർ: ഹാദിയക്ക് സന്ദർശകരെ അനുവദിക്കുന്നകാര്യം നിയമവിദഗ്ധരുമായി ആലോചിച്ചശേഷം തീരുമാനിക്കുമെന്ന് സേലം ശിവരാജ് ഹോമിയോപതി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജി. കണ്ണൻ. കോളജ് മാന്വൽ പ്രകാരം മാതാപിതാക്കളെ കാണാൻ അനുവദിക്കാറുണ്ട്. എന്നാൽ, ഹാദിയയുടെ കാര്യത്തിൽ കോടതി വിധി പകർപ്പ് പരിശോധിച്ച് നിയമവിദഗ്ധരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കും.
പഠനം പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശിച്ചതിനെ തുടർന്ന് കനത്ത സുരക്ഷയിൽ റോഡ് മാർഗം ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെ കോളജിലെത്തിയ ഹാദിയക്ക് ഹോസ്റ്റലിൽ പ്രത്യേക മുറി ഒരുക്കിയിരുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട് കോളജ് അധികൃതർ ചൊവ്വാഴ്ച സേലം ജില്ല കലക്ടർക്കും പൊലീസ് സൂപ്രണ്ടിനും കത്ത് നൽകി. തമിഴ്നാട് പൊലീസിെൻറ 24 മണിക്കൂർ സുരക്ഷവലയമുണ്ടാകുമെങ്കിലും മറ്റു വിദ്യാർഥികൾക്ക് അനുവദിക്കുന്ന സൗകര്യങ്ങളും സ്വാതന്ത്ര്യവും ഹാദിയക്ക് അനുവദിക്കുമെന്ന് കോളജ് മാനേജിങ് ഡയറക്ടർ കൽപന ശിവരാജ് അറിയിച്ചു. കോളജിൽ ആദ്യവർഷം മാത്രമാണ് ഹാദിയ ഹോസ്റ്റലിൽ താമസിച്ചതെന്നും തുടർന്നുള്ള നാലുവർഷം കോളജിന് പുറത്താണ് താമസിച്ചതെന്നും പ്രിൻസിപ്പൽ കണ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.