ന്യൂഡല്‍ഹി: ഹാദിയ കേസിൽ കക്ഷിചേർന്ന പോപ്പുലർ ഫ്രണ്ട് വനിത വിഭാഗം നേതാവ് എ.എസ്. സൈനബ സുപ്രീംകോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചു. ഹാദിയയുടെ പിതാവ് അശോകന് പിന്നിൽ ഇസ്ലാം ഭയം പ്രചരിപ്പിക്കുന്ന രാജ്യദ്രോഹികളാണെന്നും രാജ്യത്ത് നിലനില്‍ക്കുന്ന ഐക്യവും അഖണ്ഡതയും തകര്‍ത്ത് അധികാരം കൈക്കലാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇവർക്കുള്ളതെന്നും സൈനബ പറഞ്ഞു.
ഭരണഘടനയുടെ 25ാം അനുച്ഛേദപ്രകാരം ഏത് മതവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഹാദിയയുടെ മൗലികാവകാശമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം സംരക്ഷിക്കാനുള്ള സഹായം മാത്രമാണ് നല്‍കിയത്. താനോ സത്യസരണിയോ ഹാദിയയെ മതപരിവര്‍ത്തനം നടത്തിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിക്കുന്നവർക്ക് മതത്തെക്കുറിച്ച് പഠിപ്പിക്കുക മാത്രമാണ് സത്യസരണി ചെയ്യുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
കേസിൽ കക്ഷിചേർന്ന ഹാദിയയും ഉടൻ സത്യവാങ്മൂലം സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.