ന്യൂഡൽഹി: ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. ഷഫിൻ ജഹാൻ -ഹാദിയ വിവാഹം എൻ.െഎ.എ അന്വേഷിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹം ക്രിമിനൽ കുറ്റമല്ലാത്തതിനാൽ അേതക്കുറിച്ച് എൻ.െഎ.എ അന്വേഷിക്കേണ്ട ആവശ്യമില്ല. ഷഫിൻ ജഹാനെതിരെയുള്ള മറ്റു കേസുകൾ എൻ.െഎ.എ അന്വേഷിച്ചാൽ മതി. വിവാഹവും കേസന്വേഷണവും രണ്ടാണ്. വിവാഹം റദ്ദുചെയ്തുള്ള ഹൈകോടതി വിധിക്കെതിരെ ഷഫിൻ ജഹാൻ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എം. ഖാൻവിൽകർ എന്നിവരടങ്ങിയ ബെഞ്ചിെൻറ പരാമർശം. ഹാദിയയെ തുടർപഠനത്തിന് സേലത്തേക്ക് അയച്ചശേഷം ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോഴായിരുന്നു ഇത്.
പ്രായപൂർത്തിയായ ഒരാൾ കോടതിയിലെത്തി സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് വ്യക്തമാക്കിയിരിക്കെ, അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എങ്ങെനയാണ് ഇടപെടുകയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. പ്രായപൂർത്തിയായ യുവതിയുടെ കാര്യത്തിൽ ഹേബിയസ് കോർപസ് എങ്ങനെയാണ് പുറപ്പെടുവിക്കുകയെന്ന ചോദ്യവും കോടതി ഉന്നയിച്ചു.
ഹാദിയയും ഷഫിൻ ജഹാനും തമ്മിലുള്ള വിവാഹം ഹൈകോടതിയിലുള്ള കേസിൽ അനുകൂല ഉത്തരവ് ലഭിക്കാൻവേണ്ടി ആയിരുന്നുവെന്നും വിവാഹം, മതംമാറ്റത്തിന് മറയാക്കുകയായിരുന്നുവെന്നും എൻ.ഐ.എ അഭിഭാഷകനായ മനീന്ദര്‍ സിങ് വാദിച്ചു.
വിവാഹം കഴിക്കാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്ന് ഹാദിയയുടെ അച്ഛൻ അശോകെൻറ അഭിഭാഷകയും ആവശ്യപ്പെട്ടു. എന്നാൽ, ഇൗ വാദങ്ങളിലേക്ക് കടക്കാൻ കോടതി തയാറായില്ല. വിവാഹം റദ്ദാക്കിയ ഹൈകോടതി വിധി മാത്രമാണ് പരിശോധന വിഷയമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. പ്രായപൂർത്തിയായ ഒരാൾ വിവാഹം കഴിക്കുന്നത് നല്ലയാളെയാണോ മോശക്കാരനെയാണോ എന്നത് അവരവരുടെ ഇഷ്ടാനിഷ്ടമാണ്. കോടതിക്ക് ഇതിൽ ഒന്നും ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും വ്യക്തമാക്കി.
ഹാദിയയെ കേസിൽ കക്ഷിചേർക്കണമെന്ന് ഷഫിൻ ജഹാനുവേണ്ടി ഹാജരായ അഡ്വ. കപിൽ സിബലും അഡ്വ. ഹാരിസ് ബീരാനും ആവശ്യപ്പെട്ടപ്പോൾ കോടതി അനുമതി നൽകി. 10 ദിവസത്തിനകം ഹാദിയയുടെ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി 22ലേക്ക് മാറ്റി.
കേസിൽ സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ വി. ഗിരിയെ മാറ്റി പകരം ജയ്ദീപ് ഗുപ്തയാണ് ഹാജരായത്.
നവംബറിൽ കേസ് പരിഗണിച്ചിരുന്ന സമയത്ത് സർക്കാറിെൻറ നിലപാട് വ്യക്തമാക്കുന്നതിനു പകരം വി. ഗിരി എൻ.െഎ.എയുടെ നിലപാടുകൾ പിന്താങ്ങിയത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.