നെടുമ്പാശ്ശേരി: ഹജ്ജ് വ്യക്തിമനസ്സിനെ സമൂഹമനസ്സിനോട് കൂട്ടിച്ചേർക്കുന്ന മഹത് കർമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്ലാമിെൻറ പഞ്ചകർമങ്ങളിലൊന്നാണ് ഹജ്ജ്. സമാധാനം, ത്യാഗം, സാഹോദര്യം എന്നീ ആശയങ്ങൾ ഹജ്ജിലൂടെ മുന്നോട്ടുവെക്കുന്നു. ഇസ്ലാമിെൻറ യഥാർഥ സത്ത ഉൾക്കൊണ്ട് ശാന്തിയുടെ ദൂതന്മാരായി എല്ലാവരും തിരിച്ചെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെടുമ്പാശ്ശേരിയിൽ സംസ്ഥാന ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹജ്ജിന് അപേക്ഷകരുടെ എണ്ണം കണക്കിലെടുത്ത് കേരളത്തിന് കൂടുതൽ പ്രാതിനിധ്യം നൽകാൻ കേന്ദ്രസർക്കാർ തയാറാവുന്നില്ല. നിരവധി സമ്മർദം ഇതിന് നടത്തി. ഇനി സുപ്രീംകോടതി ഇക്കാര്യം പരിഗണിക്കട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.ബി. അബ്ദുൽ വഹാബ് എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, വി.കെ. ഇബ്രാഹീം കുഞ്ഞ്, കാരാട്ട് റസാഖ്, എ.എം. ആരിഫ്, പി.ടി.എ. റഹീം, കെ.വി. അബ്ദുൽ ഖാദർ, ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ ഡോ. മഹ്സൂത് അഹമ്മദ് ഖാൻ, കമ്മിറ്റി അംഗം മുഹമ്മദ് ഇർഫാൻ അഹമ്മദ്, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി.പി.അബ്ദുറഹ്മാൻ പെരിങ്ങാടി, ആലിക്കുട്ടി മുസ്ലിയാർ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, മിനി എൽദോ, സിയാൽ എം.ഡി വി.ജെ. കുര്യൻ, എ.സി.കെ. നായർ, എ.എം. ഷബീർ, എൻ.സി. മോഹനൻ എന്നിവർ സംസാരിച്ചു.
അതേസമയം, വിവിധ ഏജൻസികളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ മോണിറ്ററിങ് സെൽ സജീവമായി. പൊതുഭരണ വകുപ്പ് അഡിഷനൽ സെക്രട്ടറി എസ്. മുഹമ്മദ്കുഞ്ഞിനാണ് മോണിറ്ററിങ് ഓഫിസറുടെ ചുമതല. റിട്ട. എസ്.പി അബ്ദുൽകരീമാണ് സ്പെഷൽ ഓഫിസർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.