കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ശനിയാഴ്ച ഡൽഹിയിൽ ചേരും. കേരളത്തിെൻറ നറുക്കെടുപ്പ് തീയതി നീട്ടണെമന്ന ആവശ്യം യോഗത്തിൽ സംസ്ഥാനം ഉന്നയിക്കും. 22നകം നറുക്കെടുപ്പ് പൂർത്തിയാക്കണെമന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശം. അഞ്ചാം വർഷ അപേക്ഷകരുടെ വിഷയത്തിൽ കേരള ഹജ്ജ് കമ്മിറ്റി നൽകിയ കേസിൽ സുപ്രീം കോടതിയിൽ ജനുവരി 30ന് വാദം നടക്കുന്നുണ്ട്. ഇതിന് ശേഷം ഫെബ്രുവരി രണ്ടിന് നറുക്കെടുപ്പ് നടത്താമെന്ന് കേരളം അറിയിച്ചിരുന്നു. വിഷയത്തിൽ അനുകൂല നിലപാടല്ല കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കുള്ളത്. കേരളം നടത്തിയില്ലെങ്കിൽ 22ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി തന്നെ നേരിട്ട് നറുക്കെടുപ്പ് നടത്തിയേക്കും. ശനിയാഴ്ചത്തെ യോഗത്തിൽ കരിപ്പൂർ എംബാർക്കേഷൻ പോയൻറുമായി ബന്ധപ്പെട്ട വിഷയം പ്രത്യേക അജണ്ടയായി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.