കരിപ്പൂർ: രൂപയുടെ മൂല്യമിടിഞ്ഞതിെന തുടർന്ന് വിമാനടിക്കറ്റ് നിരക്കിലുണ്ടായ വർധന തീർഥാടകർക്ക് തിരിച്ചു നൽകാനുളള തുകയിൽ നിന്ന് കുറക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു. രൂപയുടെ മൂല്യം ഇടിഞ്ഞതിനെ തുടർന്ന് ഇൗ വർഷം ഹജ്ജ് കമ്മിറ്റി മുഖേന പുറെപ്പട്ടവരുെട വിമാനനിരക്ക് വർധിച്ചതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിരുന്നു. കേരളത്തിൽ നിന്ന് പോയവർക്ക് 6,205 രൂപയായിരുന്നു അധികം വന്നത്.
വിവിധ ഇനങ്ങളിലായി ഹജ്ജ് കമ്മിറ്റി ഹാജിമാർക്ക് പണം തിരിച്ചുനൽകാനുണ്ട്. മദീനയിൽ മർക്കസിയ മേഖലക്കകത്ത് താമസം ലഭിക്കാത്തവർ, മക്കയിൽ ട്രെയിൻ സൗകര്യം ലഭിക്കാത്തവർ, മിനായിൽ ബങ്ക് ബെഡ് സൗകര്യം കിട്ടാത്തവർ, അധികം ഇൗടാക്കിയ ഇനത്തിൽ 50 സൗദി റിയാൽ എന്നിങ്ങനെയാണ് തിരികെ ലഭിക്കാനുള്ളത്. എല്ലാവർക്കും ഒരേ രീതിയിലല്ല തുക തിരിച്ചു ലഭിക്കുക.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ കവർ നമ്പർ നൽകിയാൽ തിരികെ ലഭിക്കേണ്ട പണത്തിെൻറ വിവരങ്ങൾ ലഭിക്കും. നടപടികൾ പൂർത്തിയാകുന്നതിന് അനുസരിച്ച് കവർഹെഡിെൻറ അക്കൗണ്ടിലേക്ക് തുക കൈമാറുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.