കൊണ്ടോട്ടി: ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട പുരുഷ മഹ്റം തീര്‍ഥാടനത്തിന് പോകുന്നതോടെ പിന്നീട് ഹജ്ജ് നിര്‍വഹിക്കാന്‍ മറ്റു മഹ്റം ഇല്ലാത്ത വനിതകള്‍ക്കായി നീക്കിവെച്ച സീറ്റുകളിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. രാജ്യത്താകെ 500 സീറ്റുകളാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്.
ഈ വിഭാഗത്തില്‍ അര്‍ഹരായ വനിതകള്‍ https://www.hajcommittee.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിച്ച് രേഖകള്‍ അപ്ലോഡ് ചെയ്യണം.
മാര്‍ച്ച് 15 വരെയാണ് അപേക്ഷ നല്കാന് അവസരം. അപേക്ഷകര്‍ക്ക് 2025 ജനുവരി 31 വരെയെങ്കിലും കാലാവധിയുള്ള പാസ്പോര്‍ട്ട് ഉണ്ടാകണം. അപേക്ഷയില്‍ പുരുഷ മഹ്റമുമായുള്ള ബന്ധം വ്യക്തമാക്കണം. ഒരു കവറില്‍ പരമാവധി അഞ്ചുപേരായതിനാല് നിലവില്‍ അഞ്ചുപേരുള്ള കവറുകളില്‍ മഹ്റം ക്വോട്ട അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല.
അപേക്ഷകര്‍ ഹജ്ജ് കമ്മിറ്റികള്‍ മുഖേനയോ അല്ലാതെയോ നേരത്തേ ഹജ്ജ് നിര്വഹിച്ചവരാകരുതെന്നും വ്യവസ്ഥയുണ്ട്. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെയാകും തീര്‍ഥാടകരെ തെരഞ്ഞെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.