െകാണ്ടോട്ടി: ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള രണ്ടാംഘട്ട സാേങ്കതിക പഠന ക്ലാസിെൻറ ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞുമൗലവി അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ അധ്യക്ഷ ജമീല ടീച്ചർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
പി. ഉബൈദുല്ല എം.എൽ.എ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ എ.കെ. അബ്ദുറഹ്മാൻ, ഡോ. ഇ.കെ. അഹമ്മദ് കുട്ടി, അഹ്മദ് ബാബു സേഠ്, അബ്ദുറഹ്മാൻ പെരിങ്ങാടി, നാസറുദ്ദീൻ, ശരീഫ് മണിയാട്ടുകുടി, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. കോഒാഡിനേറ്റർ എൻ.പി. ഷാജഹാൻ ക്ലാസെടുത്തു. ജില്ല ട്രെയിനർ കണ്ണിയൻ മുഹമ്മദലി നന്ദി പറഞ്ഞു.
മേയ് 23 വരെയാണ് രണ്ടാംഘട്ട പഠന ക്ലാസുകൾ. ഇതിന് മുന്നോടിയായി ഹജ്ജ് ട്രെയിനർമാർക്ക് ഹജ്ജ് ഹൗസിൽ പരിശീലനം നൽകിയിരുന്നു. തുടർന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയോഗം മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.