കൊണ്ടോട്ടി: ഹജ്ജ് സർവിസിന് അനുമതി നൽകുന്നതിൽ കരിപ്പൂർ വിമാനത്താവളത്തെ അവഗണിക്കുമ്പോൾ മറ്റ് ചെറിയ വിമാനത്താവളങ്ങൾക്ക് ഇളവ്. കരിപ്പൂരിനെക്കാളും വലുതായതിനാലാണ് നെടുമ്പാശ്ശേരിയെ തെരഞ്ഞെടുത്തതെന്നാണ് കേന്ദ്രം നേരത്തേ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം. എന്നാൽ, മറ്റ് സംസ്ഥാനങ്ങളിൽ ഇൗ മാനദണ്ഡമൊന്നും ബാധകമല്ല.
കോഡ് സി -യിൽ ഉൾപ്പെടുന്ന ചെറിയ വിമാനത്താവളങ്ങളായ വാരാണസി, ഔറംഗബാദ്, റാഞ്ചി, ഗയ എന്നിവിടങ്ങളിൽ നിന്നെല്ലാം ഹജ്ജ് സർവിസിന് അനുമതി നൽകിയിട്ടുണ്ട്. കോഡ് ഡി -യിൽ ഉൾപ്പെടുന്ന വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്താനാണ് ടെൻഡർ. വിമാന കമ്പനികളുടെ സുരക്ഷ വിലയിരുത്തലുകൾക്ക് ശേഷം ഡി.ജി.സി.എ അനുമതിയോടെ സർവിസ് നടത്താമെന്നാണ് ടെൻഡർ നോട്ടീസിൽ പറയുന്നത്. ഇതേ മാനദണ്ഡം കരിപ്പൂരിനും നൽകുകയാണെങ്കിൽ കോഡ് ഇ വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്താം. ഇടത്തരം, വലിയ വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്താൻ കരിപ്പൂരിലെ റൺവേ അനുയോജ്യമാണെന്ന് എയർപോർട്ട് അതോറിറ്റി തന്നെയാണ് റിേപ്പാർട്ട് നൽകിയതും.
കരിപ്പൂരിനെ ഹജ്ജ് എംബാർക്കേഷൻ പോയൻറായി തെരഞ്ഞെടുത്ത 2002 മുതൽ ഈ അടിസ്ഥാനത്തിലായിരുന്നു ജംബോ വിമാനമായ ബി 747-400 ഉപയോഗിച്ച് സർവിസ് നടത്തിയിരുന്നത്. പരമാവധി 450 തീർഥാടകർ വരെ ഒരു വിമാനത്തിൽ കരിപ്പൂരിൽനിന്ന് യാത്ര തിരിച്ചിട്ടുണ്ട്. കരിപ്പൂരിെൻറ അതേ വിഭാഗത്തിൽപ്പെടുന്ന കോഡ് ഡി -യിൽപ്പെടുന്ന വിമാനത്താവളമാണ് ലഖ്നോ. കേരളത്തിൽ നിന്നുള്ളതിനെക്കാൾ തീർഥാടകരും ഇവിടെയുണ്ട്. എന്നാൽ, കരിപ്പൂരിനോട് ഒരു നയവും ലഖ്നോവിനോട് മറ്റൊരു നയവുമാണ് വ്യോമയാന മന്ത്രാലയം സ്വീകരിക്കുന്നത്. ഇവിടെനിന്ന് കോഡ് ഡി -യിൽപ്പെട്ട എ 310, ബി 767, കോഡ് സി -യിൽപ്പെട്ട എ 320, ബി 737 േശ്രണികളിലെ വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്താനാണ് ടെൻഡർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.