കരിപ്പൂർ: ഈ വർഷം കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവിസ് സൗദി എയർലൈൻസിനും ഫ്ലൈന ാസിനും. സൗദിയ കരിപ്പൂരിൽനിന്നും ഫ്ലൈനാസ് െകാച്ചിയിൽനിന്നും സർവിസ് നടത്തും. വ്യോ മയാന മന്ത്രാലയത്തിെൻറ ടെൻഡർ സമയപരിധി തിങ്കളാഴ്ച അവസാനിച്ചിരുന്നു.
കരിപ്പൂർ, കൊച്ചി ഉൾപ്പെെട രാജ്യത്തെ 22 വിമാനത്താവളങ്ങളിൽനിന്ന് സർവിസ് നടത്താനാണ് ടെൻഡർ ക്ഷണിച്ചത്. സൗദിയക്ക് കരിപ്പൂർ, അഹമ്മദാബാദ്, ലഖ്നോ, മുംബൈ, ഡൽഹി, നാഗ്പൂർ, ബംഗളൂരു, എയർ ഇന്ത്യക്ക് ഗയ, ഹൈദരാബാദ്, വിജയവാഡ, മംഗലാപുരം, േഗാവ, ചെന്നൈ, കൊൽക്കത്ത, ശ്രീനഗർ, ഫ്ലൈനാസിന് കൊച്ചി, ഔറംഗബാദ്, ഭോപാൽ, ഗുവാഹത്തി, റാഞ്ചി, വാരാണസി, ജയ്പൂർ എന്നിവിടങ്ങളിൽ നിന്ന് സർവിസ് നടത്താനാണ് ടെൻഡർ ലഭിച്ചിരിക്കുന്നത്.
കരിപ്പൂരിൽ നിന്ന് 9000ഉം നെടുമ്പാശ്ശേരിയിൽ നിന്ന് 2550ഉം തീർഥാടകരാണ് പുറപ്പെടുക. കരിപ്പൂർ ആദ്യഘട്ടത്തിലും കൊച്ചി രണ്ടാംഘട്ടത്തിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് മദീനയിലേക്കും രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട ഇടങ്ങളിൽ നിന്ന് ജിദ്ദയിലേക്കുമാകും സർവിസ്. മടക്കം യഥാക്രമം ജിദ്ദ, മദീന എന്നിവിടങ്ങളിൽ നിന്നാണ്. ജൂൺ 22 മുതലാണ് ഹജ്ജ് സർവിസ് ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.