കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് കേരളത്തിൽനിന്ന് 1749 പേർ ക്ക് കൂടി അവസരം. സൗദി ഇന്ത്യക്ക് പുതുതായി അനുവദിച്ച ക്വോട്ടയിൽനിന്ന് 1632 പേർക്കും വി വിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ യാത്ര റദ്ദാക്കിയതിലൂടെ 117 പേർക്കുമാണ് അവസരം ലഭിച ്ചത്. കാത്തിരിപ്പ് പട്ടികയിൽ 648 മുതൽ 2402 വരെയുള്ളവരാണ് പുതുതായി അവസരം ലഭിച്ചവർ. ഇ തോടെ ഈ വർഷം കേരളത്തിൽനിന്ന് ഹജ്ജിന് അവസരം ലഭിച്ചവരുടെ എണ്ണം 13,894 ആയി വർധിച്ചു.
അവസരം ലഭിച്ചവർ ആദ്യഗഡുവായ 2,01,000 രൂപ അടച്ചതിെൻറ പേ-ഇൻ സ്ലിപ്, മെഡിക്കൽ സർട്ടിഫിക ്കറ്റ്, പാസ്പോർട്ട്, ഫോട്ടോ എന്നിവ സഹിതം മേയ് രണ്ടിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം. മേയ് ഒമ്പതിനാണ് അവസരം ലഭിച്ചവരുടെ രേഖകൾ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് നൽകേണ്ടത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ സന്ദർശനത്തിനിടെ ഇന്ത്യയുടെ ഹജ്ജ് ക്വോട്ട വർധിപ്പിച്ചിരുന്നു. 1,75,025 ആയിരുന്ന ക്വോട്ട രണ്ട് ലക്ഷമായാണ് വർധിപ്പിച്ചത്.
പുതുതായി ലഭിച്ച 24,975ൽ 14,975 സീറ്റുകൾ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും ബാക്കിയുള്ളവ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കുമാണ് അനുവദിച്ചത്. ഇതോടെ സ്വകാര്യ ഗ്രൂപ്പുകളുടെ ക്വോട്ട 50,000 എന്നത് 60,000 ആകും. പുതിയ ക്വോട്ട കൂടി ലഭിച്ചതോടെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സീറ്റുകൾ 1,40,000 ആയി വർധിച്ചു.
നേരത്തേ 1,25,025 ആയിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി ക്വോട്ട. പുതിയ ക്വോട്ടയിൽ മഹാരാഷ്ട്രക്കും (2,387) ഉത്തർപ്രദേശിനുമാണ് (2,154) കൂടുതൽ സീറ്റുകൾ ലഭിച്ചത്. മൂന്നാംസ്ഥാനത്താണ് കേരളം.
ഹജ്ജ്: മഹ്റം ക്വോട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു
കരിപ്പൂർ: ഈ വർഷത്തെ മഹ്റം ക്വോട്ടയിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര് ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടതോടെ പിന്നീട് പോകാന്‍ മഹ്റമില്ലാത്ത സ്ത്രീകള്‍ക്കാണ് ഈ ക്വോട്ടയിൽ അവസരം ലഭിക്കുക. ഇന്ത്യയിലൊട്ടാകെ മൊത്തം 500 സീറ്റുകളുണ്ട്. കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് (www.hajcommittee.gov.in) മുഖേന ഓൺലൈനായാണ് സമർപ്പിക്കേണ്ടത്.
ഓൺലൈനിൽ സമർപ്പിച്ച ശേഷം പകർപ്പ് ഫോട്ടോ ഒട്ടിച്ച് മേയ് ആറിന് മുമ്പ് കരിപ്പൂർ ഹജ്ജ് ഹൗസിൽ സമർപ്പിക്കണം. മഹ്റവുമായി ബന്ധം തെളിയിക്കുന്ന രേഖ, പാസ്പോർട്ട് കോപ്പി, അനുബന്ധ രേഖകൾ എന്നിവ സഹിതമാണ് നൽകേണ്ടത്. വിവരങ്ങൾക്ക്: 0483 2710717, 0483 2717571
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.