മലപ്പുറം: നെടുമ്പാശ്ശേരിയിൽനിന്ന് ഇത്തവണ ഹജ്ജ് സർവിസിന് ചെറിയ വിമാനങ്ങൾക്ക് മാത്രം അനുമതി നൽകിയതിൽ പ്രതിഷേധമുയരുന്നു. കഴിഞ്ഞ വർഷം വരെ 450 പേരെ കൊണ്ടുപോകാവുന്ന വലിയ വിമാനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ദിനേന രണ്ട് സർവിസാണ് നടത്തിയിരുന്നത്. എന്നാൽ, ഇത്തവണ 300 പേരെ കൊള്ളുന്ന ചെറിയ വിമാനങ്ങൾക്കാണ് അധികൃതർ അനുമതി നൽകിയത്. ദിനേന മൂന്ന് സർവിസുകളാക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12,000ത്തിൽ കൂടുതൽ തീർഥാടകരാണ് ഇത്തവണ കേരളത്തിൽ നിന്നുള്ളത്. ഇത്രയും പേർക്ക് ചെറിയ വിമാനം ഏർപ്പെടുത്തിയത് കൂടുതൽ പ്രയാസം സൃഷ്ടിക്കുമെന്നാണ് ഹജ്ജ് കമ്മിറ്റി അംഗങ്ങൾ പറയുന്നത്. വലിയ വിമാനങ്ങൾ ഇറങ്ങാൻ കഴിയില്ലെന്ന് പറഞ്ഞാണ് കരിപ്പൂരിൽനിന്ന് ഹജ്ജ് വിമാനങ്ങൾ നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്.
കരിപ്പൂരിൽ റൺവേ അറ്റകുറ്റപ്പണി പൂർത്തിയാക്കിയതിന് ശേഷവും ഹജ്ജ് വിമാനങ്ങൾക്ക് അനുമതി നൽകിയില്ല. സാേങ്കതിക കാരണങ്ങൾ പറഞ്ഞായിരുന്നു ഇത് നിഷേധിച്ചത്. എന്നാലിപ്പോൾ നെടുമ്പാശ്ശേരിയിൽനിന്ന് ചെറിയ വിമാനങ്ങൾ ഏർപ്പാടാക്കിയതിന് കൃത്യമായ വിശദീകരണം അധികൃതർ നൽകിയിട്ടില്ല. സംസ്ഥാനത്തിന് പുറത്ത് ചെറിയ വിമാനങ്ങൾ ഉപയോഗിച്ചാണ് പല വിമാനത്താവളങ്ങളിലും തീർഥാടകരെ കൊണ്ടുപോകുന്നത്.
നെടുമ്പാശ്ശേരിയേക്കാൾ വലിയ വിമാനത്താവളം കണ്ണൂരിൽ അടുത്ത വർഷം യാഥാർഥ്യമാകുന്നേതാടെ ഹജ്ജ് ക്യാമ്പ് ഇവിടേക്ക് മാറാനുള്ള സാധ്യതയും ഹജ്ജ് കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.