കരിപ്പൂർ: കോവിഡ് പശ്ചാത്തലത്തിൽ 2020ലെ ഹജ്ജിെൻറ ക്രമീകരണങ്ങൾ സൗദി ഭരണകൂടവും കേ ന്ദ്ര ഹജ്ജ് മന്ത്രാലയവും ചർച്ച നടത്തി റമദാനിൽ അറിയിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ് റി ചെയർമാൻ സി. മുഹമ്മദ് ഫൈസി വ്യക്തമാക്കി.
നറുക്കെടുപ്പ്, 70 വയസ്സുകാർ, െമഹ്റമില ്ലാത്ത സ്ത്രീകൾ എന്നീ വിഭാഗങ്ങളിലായി ഇത്തവണ ഹജ്ജിന് അവസരം ലഭിച്ച 10,834 പേർ ഒന്നാം ഘട്ട സാങ്കേതിക ക്ലാസിൽ പങ്കെടുക്കുകയും രണ്ടു ഗഡുക്കളായി രണ്ടു ലക്ഷത്തോളം രൂപ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.
സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കടക്കൽ അബ്ദുൽ അസീസ് മൗലവി, മുസമ്മിൽ ഹാജി, ബഹാഉദ്ധീൻ നദ്വി, അനസ് ഹാജി, മുസ്ലിയാർ സജീർ, അബ്ദുല്ലക്കോയ തങ്ങൾ, എൻ. സുലൈഖ എന്നിവർ സംസാരിച്ചു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.