കൊച്ചി: പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന പയ്യന്നൂര്‍ തെക്കേ മമ്പലത്തെ അബ്ദുല്‍ ഹക്കീമിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെകൂടി നുണപരിശോധനക്ക് വിധേയമാക്കി. കൊറ്റി ഏലാട്ട വീട്ടില്‍ കെ. അബ്ദുസ്സലാം (72), കൊറ്റി ആര്യംപുറത്ത് ഫാസില്‍ മന്‍സിലില്‍ ഇസ്മായില്‍ (42), പയ്യന്നൂര്‍ പഞ്ചനക്കാട് ഇ.എം.എസ് മന്ദിരത്തിന് സമീപം മഹ്മൂദ് മന്‍സിലില്‍ എ.പി. മുഹമ്മദ് റഫീഖ് (43) എന്നിവരുടെ പരിശോധനയാണ് വ്യാഴാഴ്ച എറണാകുളം ജനറൽ ആശുപത്രിയിൽ നടന്നത്.
എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് ഇവരെ പരിശോധനക്ക് വിധേയമാക്കിയത്. ഒന്നാം പ്രതി കൊറ്റി ജുനി വില്ല കിഴക്കേപുരയില്‍ കെ.പി. അബ്ദുല്‍ നാസറിെൻറ പരിശോധന ബുധനാഴ്ച നടത്തിയിരുന്നു. നാലുപേരുടെയും പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സി.ബി.െഎ തീരുമാനിക്കും. മറ്റ് ശാസ്ത്രീയ പരിശോധനകളായ െബ്രയിന്‍ മാപ്പിങ്, നാര്‍ക്കോ അനാലിസിസ് തുടങ്ങിയവയാണ് ഇനി നടക്കാനുള്ളത്.
അഹ്മദാബാദിലെ സെൻട്രൽ ലബോറട്ടിയിൽ ഇവ നടത്താനാണ് സാധ്യത. അതേസമയം, നുണപരിശോധനയിൽ തുടരന്വേഷണത്തിന് സഹായകമാവുന്ന കാര്യമായ വിവരങ്ങൾ ലഭിച്ചാൽ മറ്റ് പരിശോധനകൾ ഒഴിവാക്കിയേക്കും. കൊറ്റി ജുമാമസ്ജിദിെൻറ പിരിവുകള്‍ നടത്തിയിരുന്ന ഹക്കീമിെൻറ മൃതദേഹം 2014 ഫെബ്രുവരി 10ന് പുലര്‍ച്ചെയാണ് പള്ളിപ്പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പള്ളിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളിലടക്കം നടന്ന തിരിമറികൾ ഹക്കീം വെളിപ്പെടുത്തുമെന്ന ഭയത്താൽ പ്രതികൾ ഗൂഢാലോചന നടത്തി കൊലെപ്പടുത്തിയെന്നാണ് സി.ബി.െഎയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.