കോട്ടയം: സംസ്ഥാനത്തെ സഹകരണബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് നിലവിലെ പലിശനിരക്കില്‍ അരശതമാനം കൂടി വര്‍ധിപ്പിച്ചുനല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വായ്പ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് രണ്ടുശതമാനം പലിശയിളവ് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. കേരള സഹകരണനിക്ഷേപ ഗാരന്‍റി ഫണ്ട് ബോര്‍ഡ് നടപ്പാക്കുന്ന സഹകരണനിക്ഷേപ സുരക്ഷിതത്വ കാമ്പയിന്‍െറ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നിക്ഷേപസമാഹരണ യജ്ഞം ജനുവരി 31വരെ ദീര്‍ഘിപ്പിക്കും. നിക്ഷേപങ്ങള്‍ക്ക് പരമാവധി പലിശ ഒമ്പത് ശതമാനമാണ്. സഹകരണസംഘത്തിന് നിക്ഷേപത്തുക തിരികെ നല്‍കാനായില്ളെങ്കില്‍ നിക്ഷേപ ഗാരന്‍റി ഫണ്ട് ബോര്‍ഡ് ഒന്നരലക്ഷം രൂപ ഓരോ നിക്ഷേപകനും ഗാരന്‍റി നല്‍കുന്ന പദ്ധതി നിലവിലുണ്ട്. ഈ ഗാരന്‍റി തുക രണ്ട് ലക്ഷമായി ഉയര്‍ത്തും. പ്രാഥമിക സഹകരണസംഘങ്ങളിലെ 18നും 60നുമിടയില്‍ പ്രായമുള്ള നിക്ഷേപകര്‍ക്ക് അപകടമരണം സംഭവിച്ചാല്‍ 50,000 രൂപയുടെ പരിരക്ഷ നല്‍കും. നിക്ഷേപ ശതമാനം വര്‍ധിപ്പിക്കുന്ന മികച്ച സഹകരണബാങ്കിന് ജില്ലതലത്തില്‍ 10,000 രൂപ കാഷ് അവാര്‍ഡും സംസ്ഥാനതലത്തില്‍ 25,000 രൂപ കാഷ് അവാര്‍ഡും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സഹകരണവകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, സഹകരണ രജിസ്ട്രാര്‍ എസ്. ലളിതാംബിക തുടങ്ങിയവര്‍ സംസാരിച്ചു. നിക്ഷേപ ഗാരന്‍റി ഫണ്ട് ബോര്‍ഡ് വൈസ്ചെയര്‍മാന്‍ എ. പദ്മകുമാര്‍ സ്വാഗതവും ഭരണസമിതി അംഗം അഡ്വ. കെ. അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.