15000ത്തി​​േന്‍റതല്ല നൽകിയത്​​ 8000ത്തിന്‍റെ ഫോൺ; ബി.ജെ.പി ​കൊടുത്ത ലക്ഷം രൂപ സുഹൃത്തിന്​ കൈമാറിയെന്ന്​ സുന്ദര

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രനെതിരായ പത്രിക പിൻവലിക്കാൻ കോഴയായി ലഭിച്ച രണ്ടര ലക്ഷത്തിൽ ലക്ഷം രൂപ സുഹൃത്തിനെ ഏൽപ്പിച്ചുവെന്ന് കെ സുന്ദര. അന്വേഷണ സംഘത്തോടാണ്​ സുന്ദര ഇക്കാര്യം വ്യക്തമാക്കിയത്. സുഹൃത്തിന്‍റെ ബാങ്ക്​ വിവരങ്ങളും രേഖകളും പൊലീസ്​ ശേഖരിച്ചു.

തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാൻ ബി.ജെ.പി നേതാക്കള്‍ തനിക്ക് രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു കെ. സുന്ദരയുടെ വെളിപ്പെടുത്തല്‍. മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്തിരുന്നു.

ബി.ജെ.പിക്കാർ മൊബൈൽ വാങ്ങി നൽകിയ കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് പൊലീസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. കടയില്‍ നിന്ന് സുന്ദരയ്ക്ക് നല്‍കാനായി മൊബൈല്‍ ഫോണ്‍ വാങ്ങിയ ആളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 15000 രൂപയുടെ ഫോണാണ് നല്‍കുന്നതെന്നാണ് ബി.ജെ.പി നേതാക്കള്‍ സുന്ദരയെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ 8000 രൂപയുടെ ഫോണാണ് വാങ്ങിയത് എന്ന്​ കടയുടമ മൊഴി നല്‍കിയതായി മീഡിയ വൺ റിപ്പോർട്ട്​ ചെയ്​തു.

കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിൽ ബി.ജെ.പി നേതാക്കൾ സുന്ദരക്ക്​ പണം നൽകിയെന്ന്​ അദ്ദേഹത്തിന്‍റെ അമ്മ മൊഴി നൽകിയിരുന്നു.

Tags:    
News Summary - handed over one lakh bribe money to friend says k sundara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.