പരവൂർ: ഇരുചക്രവാഹനത്തിൽ കറങ്ങി നടന്ന് സ്ത്രീകൾക്ക് നേരെ ശാരീരിക ഉപദ്രവം നടത്തി വന്നയാൾ പൊലീസ് പിടിയിലായി. നെടുങ്ങോലം പരക്കുളം പുഷ്പവിലാസത്തിൽ പ്രമോദ് (40) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്.
ഇടറോഡുകളിലൂടെ തനിച്ച് നടന്നുപോകുന്ന സ്ത്രീകളുടെ പിറകിലൂടെ ഇരുചക്രവാഹനത്തിൽ ഹെൽമറ്റ് ധരിച്ചെത്തി ശരീരത്തിൽ ശക്തിയായി അടിച്ച ശേഷം വാഹനം നിർത്താതെ രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് പരവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.15ഓടെ പരവൂരിൽ ഇടറോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ മുതുകിൽ ശക്തിയായി അടിച്ച ശേഷം ഇയാൾ സ്കൂട്ടറിൽ രക്ഷപ്പെട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരവൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെ കഴിഞ്ഞദിവസം ആലുംമൂട്-പരവൂർ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയും സമാനരീതിയിൽ ഉപദ്രവിക്കപ്പെട്ടു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലാവുകയായിരുന്നു. പരവൂർ ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുജിത്ത്, പ്രദീപ്, എസ്.സി.പി.ഒമാരായ സലാഹുദ്ദീൻ, സി.പി.ഒ പ്രേംലാൽ, വനിത സി.പി.ഒ ദീപ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.