സി.പി.എം നേതാവിനെതിരെ സി.പി.ഐ വനിതാ നേതാവിന്‍റെ പീഡന പരാതി; മേപ്പയ്യൂർ പൊലീസ് കേസെടുത്തു

കോഴിക്കോട്: സി.പി.എം ഗ്രാമപഞ്ചായത്തംഗത്തിനെതിരെ സി.പി.ഐ വനിതാ നേതാവിന്‍റെ പീഡന പരാതി. ചെറുവണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്‍റും നിലവിലെ ഒമ്പതാം വാർഡ് അംഗവുമായ കെ.പി. ബിജുവിനെതിരെയാണ് വനിതാ നേതാവ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മേപ്പയ്യൂർ പൊലീസ് കേസെടുത്തു.

വ്യാഴാഴ്ചയാണ് സി.പി.ഐ വനിതാ നേതാവ് പൊലീസിൽ പരാതി നൽകിയത്. രാഷ്ട്രീയ ആവശ്യത്തിനായി പഞ്ചായത്ത് ഓഫീസിലെത്തിയ തന്നെ സി.പി.എം നേതാവ് ഉപദ്രവിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

ഇന്നലെ തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വനിത എസ്.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവതിയെ ഇന്ന് വൈദ്യ പരിശോധനക്ക് ഹാജരാക്കുമെന്നും പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - Harassment complaint by CPI woman leader against CPM leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.