തിരൂരങ്ങാടി (മലപ്പുറം): സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന സംഘത്തെ തിരൂരങ്ങാടി പൊലീസ് പിടികൂടി. കാസർകോട് കാഞ്ഞങ്ങാട് രാവണേശ്വരം മുനിയംകോട് വീട്ടിൽ മുഹമ്മദ് ഷാഹിദ് (20), കാഞ്ഞങ്ങാട് ചിത്താരി കൂളിക്കാട് വീട്ടിൽ എം.കെ. അബുതാഹിർ (19), കാഞ്ഞങ്ങാട് ആവിയിൽ മണവാട്ടി വീട്ടിൽ മുഹമ്മദ് നിയാസ് (22) എന്നിവരെയാണ് മമ്പുറത്തുവെച്ച് കാറിൽ 17കാരിയോടൊപ്പം തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ ഇവർ വൺവേ തെറ്റിച്ച് പൊലീസിന് മുന്നിൽ പെടുകയായിരുന്നു. നാട്ടിൽ മൊബൈൽ ഷോപ്പുകളിൽ ജോലി ചെയ്യുകയാണ് യുവാക്കൾ.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട മുഹമ്മദ് നിയാസും പെൺകുട്ടിയും പ്രണയത്തിലാണെന്നും ചെമ്മാട് വാടകക്കെടുത്ത മുറിയിലേക്ക് പോവുകയായിരുന്നെന്നും കൂടെയുള്ളവർ നിയാസിെൻറ സുഹൃത്തുക്കളാണെന്നും പൊലീസ് പറഞ്ഞു. ഓൺലൈൻ ക്ലാസിനായി ഫോൺ ഉപയോഗിക്കുമ്പോഴാണ് പെൺകുട്ടി നിയാസുമായി ബന്ധപ്പെടാറുള്ളത്. പെൺകുട്ടി കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്.
ഷാഹിദിന് ചമ്രവട്ടം സ്വദേശിനിയായ പെൺകുട്ടിയുമായി ഷെയർ ചാറ്റിലൂടെയും അബൂ താഹിറിന് ഈശ്വരമംഗലം സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനിയുമായി ഇൻസ്റ്റഗ്രാമിലൂടെയും ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.