ഒരുവട്ടം കൂടി ആ പഴയ വിദ്യാലയത്തിലേക്ക് നാവികസേനയുടെ തലവൻ ഹരികുമാർ എത്തി

തിരുവനന്തപുരം: ഒരുവട്ടം കൂടി ആ പഴയ വിദ്യാലയത്തിലേക്ക് ഇന്ത്യയുടെ നാവികസേനയുടെ തലവൻ ഹരികുമാർ എത്തി. തന്റെ അന്നത്തെ അധ്യാപിക ജമീലബീബിയെയും സഹപാഠികളെയും വീണ്ടും കണ്ട ആവേശത്തിൽ തന്റെ പൂർbകാല വിദ്യാഭ്യാസ സ്മരണകൾ വിദ്യാർഥികളുമായി പങ്കുവെച്ചു, നാവികസേന മേധാവിയായ ശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ അഡ്മിനിറൽ, അപ്പർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിൽ സന്ദർശിക്കുകയായിരുന്നു.

അഞ്ചാം ക്ലാസ് വരെ തമിഴ്നാട്ടിലെ തഞ്ചാവൂരിലെ സേക്രഡ് ഹാർട്ട് കോൺവെന്റിൽ പഠിച്ചു. പിന്നീട്, മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ തേടി സഹോദരങ്ങളും അമ്മയും തിരുവനന്തപുരത്തേക്ക് മാറി. ജീവിതത്തിലെ ആദ്യത്തെ വെല്ലുവിളി ഉയർത്തിയ സാഹചര്യമായിരുന്നു അതെന്നു അദ്ദേഹം പറഞ്ഞു. മറ്റൊരു സംസ്ഥാനത്തെ സ്കൂ‌ളിൽ പ്രവേശനം നേടുക എന്നത് അക്കാലത്ത് എളുപ്പമായിരുന്നില്ല. ആറാം ക്ലാസിൽ പ്രവേശനം നേടാനാകാതെ നിരവധി സ്കൂളുകളിൽ നിന്ന് നിരാശനായി മടങ്ങിയ കാര്യവും അദ്ദേഹം വിദ്യാർഥികളോട് പങ്കുവച്ചു

വിദ്യാഭ്യാസം തുടരാൻ തനിക്ക് സീറ്റ് ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു മാതാപിതാക്കൾ. തിരുവനന്തപുരത്തെ പല സ്കൂളുകളിലും പ്രവേശനം നിഷേധിച്ചതിനാൽ പ്രതീക്ഷ നഷ്‌ടപെട്ട് വഴുതക്കാടുള്ള കാർമൽ കോൺവെന്റ് സ്കൂൾ മാനേജ്മെന്റ് വന്നുകണ്ടു. തന്നെ ഒരു പ്രത്യേക പ്രൈവറ്റ് വിദ്യാർത്ഥിയായി എടുക്കാൻ ഉറപ്പ് ലഭിച്ചു തുടർന്ന് ആറ്, ഏഴ് ക്ലാസുകളിൽ വഴുതക്കാട് കാർമൽ സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. തന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു

11.30 ഓടെ സ്കൂളിലെത്തിയ അദ്ദേഹത്തെ സ്കൂൾ ബാൻഡ് ന്റെയും എൻ.സി.സി എസ്.പി.സി കേഡറ്റുകളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. തുടർന്നു നടന്ന പൊതുയോഗത്തിൽ കാർമൽ സ്കൂൾ ഡയറക്ടർ റവ സിസ്റ്റർ റെനീറ്റ അദ്ദേഹത്തിനുള്ള ആദരവ് കൈമാറി ചടങ്ങിൽ സ്കൂൾ സ്കൂൾ പ്രിൻസിപ്പൽ എം. അഞ്ജന മുൻ അധ്യാപിക ജമീല ബീവി വയിസ് പ്രിൻസിപ്പൽ ടെസമ്മ ജോർജ്, എച്ച്.എസ് വിഭാഗം കോർഡിനേറ്റർ ജോളി ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. ഇന്ത്യൻ നേവിക്ക് വേണ്ടി കാർമൽ സ്കൂൾ ഗായകസംഘം അവതരിപ്പിച്ച സംഗീത നിശയും അരങ്ങേറി. തുടർന്ന് പഴയ ക്ലാസ് റൂം സന്ദർശിച്ചാണ് അദ്ദേഹം മടങ്ങിയത് ഇതിനിടയിൽ തന്റെ പഴയ ഗ്രൂപ്പ് ഫോട്ടോയിൽ കൈയ്യുപ്പ് ചാർത്താനും അദ്ദേഹം മറന്നില്ല.

Tags:    
News Summary - Harikumar, the head of India's navy, came to that old school once again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.