സംസ്ഥാന പ്രസിഡൻറ് പി.എച്ച്. ആയിശ ബാനു പ്രസിഡൻറ്, ജനറൽ സെക്രട്ടറി റുമൈസ റഫീഖ്

ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി; പി.എച്ച് ആയിശ ബാനു പ്രസിഡൻറ്, റുമൈസ റഫീഖ് സെക്രട്ടറി

കോഴിക്കോട്: എം.എസ്.എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയതിന് പിരിച്ചുവിട്ട 'ഹരിത' സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. പി.എച്ച് ആയിശ ബാനുവിനെ (മലപ്പുറം) സംസ്ഥാന പ്രസിഡൻറായും, റുമൈസ റഫീഖിനെ (കണ്ണൂർ) ജനറൽ സെക്രട്ടറിയായും പ്രഖ്യാപിച്ചതായി മു​സ്​​ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

പിരിച്ചുവിട്ട 10 അംഗ കമ്മിറ്റിക്ക് പകരം ഒമ്പത് അംഗ കമ്മിറ്റിയെ ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിശ ബാനു.

നയന സുരേഷ് (മലപ്പുറം) ട്രഷററാണ്. നജ് വ ഹനീന (മലപ്പുറം), ഷാഹിദ റാശിദ് (കാസർകോട്), അയ്ഷ മറിയം (പാലക്കാട്) എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. സെക്രട്ടറിമാർ: അഫ്ഷില (കോഴിക്കോട്), ഫായിസ എസ്. (തിരുവനന്തപുരം), അഖീല ഫർസാന (എറണാകുളം).

എം.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ലെ യോ​ഗ​ത്തി​നി​െ​ട പോ​ഷ​ക​സം​ഘ​ട​ന​യാ​യ 'ഹരിത'​യി​െ​ല നേ​താ​ക്ക​​ളോ​ട്​ എം.​എ​സ്‌.​എ​ഫ്‌ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​െ​ക. ന​വാ​സ്​ ലൈം​ഗി​ക പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന്​ കാ​ട്ടി പ​ത്തോ​ളം വ​നി​ത​ക​ൾ​ വ​നി​ത ക​മീ​ഷ​ന്‌ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഫോ​ണി​ലൂ​ടെ അ​സ​ഭ്യ​വാ​ക്കു​ക​ൾ പ​റ​ഞ്ഞ​താ​യി എം.​എ​സ്.​എ​ഫ്​ മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ വ​ഹാ​ബി​നെ​തി​രെ​യും പ​രാ​തി​യു​ണ്ട്.

എം.​എ​സ്.​എ​ഫി​ൻെറ​യും 'ഹരിത'​യു​ടെ​യും ഭാ​ര​വാ​ഹി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി മു​സ്​​ലിം ലീ​ഗ്​ നേ​തൃ​ത്വം ച​ർ​ച്ച ന​ട​ത്തു​ക​യും ഖേ​ദം പ്ര​ക​ടി​പ്പി​ക്കാ​ൻ എം.​എ​സ്.​എ​ഫി​നും വ​നി​ത ക​മീ​ഷ​നി​ലെ പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ 'ഹരിത' ഭാ​ര​വാ​ഹി​ക​ൾ​ക്കും നി​ർ​​ദേ​ശം ന​ൽ​കി. എ​ന്നാ​ൽ 'ഹരിത' പ​രാ​തി പി​ൻ​വ​ലി​ച്ചി​ല്ല. തുടർന്ന്, ക​ടു​ത്ത അ​ച്ച​ട​ക്ക ലം​ഘ​ന​ത്തിൻെറ പേ​രി​ൽ എന്ന് വ്യക്തമാക്കി 'ഹരിത' സം​സ്ഥാ​ന ക​മ്മി​റ്റി മു​സ്​​ലിം ലീ​ഗ് നേ​തൃ​ത്വം പി​രി​ച്ചു​വി​ട്ടു.

മു​ഫീ​ദ ത​സ്നി പ്ര​സി​ഡ​ൻ​റും ന​ജ്മ ത​ബ്ഷീ​റ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സം​സ്ഥാ​ന ക​മ്മി​റ്റി​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. സം​ഘ​ട​ന​യു​ടെ പ്ര​ഥ​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും നി​ല​വി​ൽ എം.​എ​സ്.​എ​ഫ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ ഫാ​ത്തി​മ ത​ഹ്​​ലി​യ, 'ഹരിത'​ക്ക് നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന് പ​ല​ത​വ​ണ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ന​വാ​സി​നെ പൊലീസ് അ​റ​സ്​​റ്റു ചെ​യ്യുകയും ചോ​ദ്യം ചെ​യ്​​ത ശേ​ഷ​ം ജാ​മ്യ​ത്തി​ൽ വി​ടുകയും ചെയ്തിരുന്നു.


Tags:    
News Summary - Haritha new state committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.