എം.എസ്.എഫ് നേതാക്കൾക്കെതിരെ നടപടിയില്ലാതെ പരാതി പിൻവലിക്കില്ല; നിലപാടിൽ ഉറച്ച് ഹരിത

മലപ്പുറം: എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസ് ഉൾപ്പെടെയുള്ളവർക്കെതിരെ വനിതാ കമീഷനിൽ നൽകിയ പരാതി സംഘടനയുടെ വനിതാ വിഭാഗമായ ഹരിത പിൻവലിക്കില്ല. അധിക്ഷേപകരമായ പരാമർശം നടത്തിയ നവാസും മലപ്പുറം ജില്ലാ പ്രസിഡൻറ് കബീർ മുതുപറമ്പും ജനറൽ സെക്രട്ടറി വി.എ വഹാബും പരസ്യമായി ഖേദം പ്രകടിപ്പിക്കുമെന്നും ഹരിത പരാതി പിൻവലിക്കുമെന്നുമാണ് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി രാവിലെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ചത് പിൻവലിക്കുമെന്നും ലീഗ് അറിയിച്ചു. എന്നാൽ, ഖേദപ്രകടനം കൊണ്ടായില്ലെന്നും നവാസിനെതിരെ നടപടിയെടുത്താലേ തങ്ങൾക്ക് നീതി ലഭിക്കൂവെന്നുമാണ് ഹരിത നേതൃത്വത്തിൻറെ നിലപാട്.

കഴിഞ്ഞയാഴ്ച നവാസ് അടക്കമുള്ളവരോട് വിശദീകരണം ചോദിക്കുകയും ഹരിതയെ മരവിപ്പിക്കുകയുമാണ് ലീഗ് ചെയ്തത്. മലപ്പുറത്ത് ബുധനാഴ്ച രാത്രി വൈകിയും ഇരുവിഭാഗവുമായി നേതാക്കൾ ചർച്ച നടത്തി. ഒടുവിൽ നടപടി വേണ്ടെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് പാർട്ടി.

ജൂൺ 22ന് കോഴിക്കോട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംഘടന സംബന്ധിച്ച് കാര്യങ്ങളിൽ നവാസ് ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ട് സംസാരിക്കവെ അതിനെ വിശേഷിപ്പിച്ചത് 'വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും' എന്നാണെന്ന് വനിതാ കമീഷന് നൽകിയ പരാതിയിൽ പറയുന്നു വഹാബ് ഫോൺ മുഖേനയും മറ്റും അസഭ്യവാക്കുകൾ ഉപയോഗിച്ചാണ് അധിക്ഷേപിച്ചെന്നും ഇവർ ആരോപിച്ചു. ജില്ല കമ്മിറ്റി യോഗത്തിൽ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കി ജില്ലാ പ്രസിഡൻറ് കബീറിനെതിരെ ഹരിത നേതാവ് ആഷിഖ ഖാനവും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Haritha will not withdrawn Complaints against MSF leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.