കൊല്ലം: സംസ്ഥാനത്ത് 18,322.46 ഏക്കർ ഭൂമി അനധികൃതമായി ൈകവശമുണ്ട് എന്ന് ഹാരിസൺസിെൻറ അവകാശവാദം. ഇതറിഞ്ഞിട്ടും ഭൂമി പിടിച്ചെടുക്കാൻ സംസ്ഥാന ലാൻഡ് ബോർഡ് ശ്രമിക്കുന്നില്ല. ഹാരിസൺസിെൻറ വാർഷിക റിപ്പോർട്ടുകളിലാണ് തങ്ങളുടെ ൈകവശം തോട്ടമല്ലാത്ത 18,322.46 ഏക്കർ ഭൂമിയുണ്ടെന്ന് കണക്ക് നിരത്തുന്നത്. റിസർവ് എന്നാണ് ഇതു രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിെൻറ ജില്ല തിരിച്ചുള്ള കണക്കും അവർ നിരത്തുന്നു. ഇൗ വർഷം മാർച്ച് 31ന് പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലും ഇൗ കണക്കുകളുണ്ട്. തോട്ട ഇതര ഭൂമി 15 ഏക്കറിൽ കൂടുതൽ കൈവശമുള്ളവരിൽനിന്ന് അത് ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാണ് ഭൂപരിഷ്കരണ നിയമം അനുശാസിക്കുന്നത്.
ഭൂപരിഷ്കരണ നിയമം 85 (2) വകുപ്പ് പ്രകാരം മിച്ചഭൂമി കൈവശമുണ്ടോ ഇല്ലയോ എന്നതിന് ഭൂവുടമകൾ ലാൻഡ് ബോർഡിൽ സീലിങ് റിട്ടേൺ ഫയൽ ചെയ്യണം. റവന്യൂ വകുപ്പിെൻറ ഫോറം ഒന്നു പ്രകാരമാണ് സീലിങ് റിേട്ടൺ നൽകേണ്ടത്. ഹാരിസൺസ് ഇതേവരെ സീലിങ് റിട്ടേൺ ഫയൽ ചെയ്തിട്ടില്ല. വാർഷിക റിപ്പോർട്ടുകളിൽ കാണിക്കുന്ന കണക്കനുസരിച്ച് സ്വമേധയാ നടപടി സ്വീകരിക്കാൻ സംസ്ഥാന ലാൻഡ് ബോർഡിനാവും. അതിന് ലാൻഡ് ബോർഡ് തുനിഞ്ഞിട്ടുമില്ല. അഞ്ചു വർഷത്തിലേറെയായി ഹാരിസൺസിെൻറ വാർഷിക റിപ്പോർട്ടുകളിൽ തോട്ടമല്ലാത്ത 18,322 ഏക്കറോളം ഭൂമിയുടെ കണക്ക് നിരത്തുന്നുണ്ടെങ്കിലും അതനുസരിച്ച് മിച്ച ഭൂമി കേസ് ലാൻഡ് ബോർഡ് എടുത്തിട്ടില്ല.
വയനാട് ജില്ലയിലാണ് കമ്പനിക്ക് ഏറ്റവും കുടുതൽ തോട്ട ഇതര ഭൂമിയുള്ളത്. 12,401.87 ഏക്കർ . ചെങ്ങറ ഭൂസമരം നടക്കുന്ന കുമ്പഴ എസ്റ്റേറ്റിലും 214.89 ഏക്കർ തോട്ടമല്ലാത്ത ഭൂമി ഉണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഹാരിസൺസിന് ഭൂമിയുള്ളത്. എല്ലാ ജില്ലയിലും േതാട്ടമല്ലാത്ത ഭൂമിയുള്ളതായി കണക്കുകൾ കാണിക്കുന്നു. കമ്പനിയുടെ ൈകവശം ഒരു ലക്ഷം ഏക്കറിലേറെ ഭൂമിയുണ്ടെന്നാണ് സർക്കാർ നിയോഗിച്ച വിവിധ കമീഷനുകളുടെയും സംസ്ഥാന വിജിലൻസിെൻറയും വിലയിരുത്തൽ.
വാർഷിക റിപ്പോർട്ടുകളിലെ കണക്കുകളിൽ 52,284.96 ഏക്കർ ഭൂമി മാത്രമാണുള്ളതെന്നാണ് കാണിക്കുന്നത്. അതിലാണ് 18,322.46 ഏക്കർ റിസർവ് ഇനത്തിൽ ഉള്ളതായി പറയുന്നത്. സ്വകാര്യ വനമായി സർക്കാർ പ്രഖ്യാപിച്ച സ്ഥലമാണ് വാർഷിക റിപ്പോർട്ടിൽ റിസർവ് ഇനത്തിൽ കാണിച്ചിരിക്കുന്നതെന്ന് ഹാരിസൺസിെൻറ ലീഗൽ വൈസ് പ്രസിഡൻറ് വി. വേണുഗോപാൽ ‘മാധ്യമ’ത്തോട് പറഞ്ഞു. തേയില കൃഷി ചെയ്യുന്നിടത്ത് അതു സംസ്കരിക്കുന്നതിന് വിറകിനായി സ്ഥലം അനുവദിക്കാൻ നിയമമുണ്ട്. അതനുസരിച്ച് സ്വകാര്യ വനം കൈവശം െവക്കുന്നതിൽ കമ്പനിക്ക് ഇളവ് ലഭിച്ചിട്ടുണ്ട്. അതിെൻറ അപ്പീൽ കേസ് ഹൈകോടതിയിൽ പെൻഡിങ്ങിലാണ്. വിറകിന് അനുവദിച്ച ഏരിയ എത്രയെന്നതിൽ ശാസ്ത്രീയ പഠനം നടന്നിട്ടില്ല. അതിനാൽ അതു സംബന്ധിച്ച് തർക്കമുെണ്ടന്നും വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.