കൊച്ചി: സർക്കാറിെൻറ സ്വപ്നപദ്ധതിയായ വയനാട്ടിലെ മലയോര ഹൈവേ നിര്‍മാണത്തിന് തടസ്സം ഹാരിസൺസ്. മലയോര ഹൈവേയില്‍ ഉള്‍പ്പെടുന്ന മേപ്പാടി-ചൂരല്‍മല റോഡ് പാടേതകര്‍ന്നുകിടക്കുകയാണ്. കിഫ്ബിയില്‍ 41 കോടി വകയിരുത്തിയെങ്കിലും തേയിലത്തോട്ടങ്ങള്‍ക്കിടയിലെ ഭാഗങ്ങളിലാണ് നിര്‍മാണം തടസ്സപ്പെട്ടത്. 12 കിലോമീറ്റര്‍ പാതയിലെ ചുരുക്കം ദൂരം മാത്രമാണ് ടാര്‍ ചെയ്തത്. എ.വി.ടി, പൊഡാര്‍ ഉൾപ്പെടെയുള്ള കമ്പനികള്‍ സ്ഥലംവിട്ടുനല്‍കാന്‍ സന്നദ്ധ അറിയിച്ചെങ്കിലും ഹാരിസണ്‍സ് അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമി വിട്ടുനൽകാൻ തയാറല്ല.
ഹാരിസൺസ് കമ്പനിക്ക് വയനാട്ടിൽ പതിനായിരത്തിലധികം ഏക്കർ ഭൂമിയുണ്ട്. മേപ്പാടി, പുത്തുമല, ചൂരൽമല ഡിവിഷനിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഇതിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കണം. റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിെൻറ ഉത്തരവ് പ്രകാരം 1947ന് മുമ്പ് ബ്രിട്ടീഷ് കമ്പനികൾ കൈവശം വെച്ചിരുന്ന ഭൂമിയിൽ സർക്കാറിെൻറ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽ കോടതിയിൽ കേസ് നൽകണമെന്നാണ്. കേസ് നൽകുന്നതിനുള്ള ചുമതല കലക്ടർമാർക്ക് നൽകി.
48 എസ്റ്റേറ്റുകൾക്കെതിരെ കേസ് നൽകുന്നതിന് റവന്യൂ വകുപ്പ് സത്യവാങ്മൂലം തയാറാക്കിയെങ്കിലും ആറ് കേസുകൾ മാത്രമാണ് ഇതുവരെ കോടതിയിൽ എത്തിയത്. ഹരിസൺസ് അനധികൃതമായി കൈവശംവെച്ച ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കാൻ കേസ് നൽകുന്നതിൽ വയനാട് കലക്ടർ അനാസ്ഥ കാണിച്ചു. ഇതുവരെ സിവിൽ കോടതിയിൽ കേസ് നൽകിയിട്ടില്ല.
കലക്ടറോട് 1947ന് മുമ്പ് ബ്രിട്ടീഷ് കമ്പനികൾ കൈവശംവെച്ചിരുന്ന ഭൂമിയുടെ കണക്കും ആവശ്യപ്പെട്ടിരുന്നു. പ്രാഥമികമായി ശേഖരിച്ച കണക്കുപ്രകാരം ഏതാണ്ട് 12 എസ്േറ്ററ്റുകളിലായി 30,000 ഏക്കറോളം ഭൂമി വയനാട്ടിലുണ്ടെന്നാണ് കലക്ടർ റിപ്പോർട്ട് നൽകിയത്. മലയാളം പ്ലാേൻറഷൻസ് -10914 ഏക്കർ, വേങ്ങാക്കോട്ട എസ്േറ്ററ്റ് -329, ഇംഗ്ലീഷ് ആൻഡ് സ്കോട്ടിഷ് കോഓപറേറ്റിവ് ഹോൽസെയിൽ സൊസൈറ്റി -880, മേപ്പാടി വയനാട് ടീ എസ്േറ്ററ്റ് കമ്പനി -9083, റൊമാലി കമ്പനി -810, ഇ-എസ് കമ്പനി -243, പാരി ആൻഡ് കമ്പനി -1372, ഈസ്റ്റ് ഇന്ത്യ ടീ പ്രൊഡ്യൂസേഴ്സ് കമ്പനി -1186, പാരി ആൻഡ് കമ്പനി, പനോരമ ടീ എസ്േറ്ററ്റ് -874, ഈസ്റ്റ് ഇന്ത്യ െപ്രാഡ്യൂസേഴ്സ് - 247, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി -411, ഇംഗ്ലീഷ് ആൻഡ് സ്കോട്ടിഷ് സൊസൈറ്റി -3328 ഏക്കർ എന്നിങ്ങനെയാണ് കണക്ക്.
സൂചിപ്പാറ, 900 കണ്ടി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് ഇതുവഴി ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ഇവരെയെല്ലാം തടയുകയാണ് ഹാരിസൺസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.