തിരുവനന്തപുരം: കെ.പി.സി.സി സമ്പൂർണ നിർവാഹകസമിതി യോഗത്തിൽ ശശി തരൂരിനും കെ. മുരളീധരനും രൂക്ഷ വിമർശനം. ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന്‍റെ നേതൃസ്ഥാനം ഏതെങ്കിലും പ്രാദേശികകക്ഷികൾക്ക് വിട്ടുനൽകണമെന്ന തരൂരിന്‍റെ പ്രസ്താവനക്കെതിരെയാണ് വിമർശനമുയർന്നത്. യോഗത്തിൽ സംസാരിച്ച ഭൂരിഭാഗം നേതാക്കളും തരൂരിന്‍റെ നിലപാടിനോട് വിയോജിച്ചു.
പാർട്ടിയുടെ നയപരമായ കാര്യങ്ങളിൽ തരൂർ ലക്ഷ്മണരേഖ ലംഘിക്കുന്നെന്ന് പ്രഫ. പി.ജെ. കുര്യൻ കുറ്റപ്പെടുത്തി. എത്ര സ്വാധീനമുള്ള ആളാണെങ്കിലും സംഘടനാപരമായ അച്ചടക്കം തരൂരിന് അറിയില്ല. തരൂരിനെ പാർട്ടിക്ക് ആവശ്യമാണ്. എന്നാൽ, പാർട്ടിക്ക് പ്രതിസന്ധിയുണ്ടാക്കുന്ന പ്രസ്താവനകൾ വരുന്നത് ശരിയല്ല. കെ.പി.സി.സി പ്രസിഡന്‍റ് തരൂരുമായി സംസാരിച്ച് ഇക്കാര്യത്തിൽ കൃത്യമായ നിർദേശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ർട്ടി ഓഫിസിനുനേരെ ദിവസം ഒരു കല്ലെങ്കിലും എറിഞ്ഞില്ലെങ്കിൽ ഉറക്കംവരാത്ത ചില നേതാക്കളുണ്ടെന്ന് കെ. മുരളീധരനെ ഉന്നമിട്ട് എം.എം. നസീർ വിമർശിച്ചു. പാർട്ടിയിൽ സ്ഥിരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അരിക്കൊമ്പന്മാരെ പിടിച്ചു കെട്ടണമെന്ന് അൻവർ സാദത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.