Representational Image - Photo : IANS

ഹർത്താൽ ദിന അക്രമം; വിവരം ശേഖരിച്ച് എൻ.ഐ.എ

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളെക്കുറിച്ച് എൻ.ഐ.എ വിവരശേഖരണം തുടങ്ങി. രജിസ്റ്റർ ചെയ്ത കേസുകളുടെയും അറസ്റ്റുകളുടെയും എണ്ണവും വിശദാംശങ്ങളും കേരള പൊലീസിൽനിന്നും കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോയിൽനിന്നും എൻ.ഐ.എ ശേഖരിച്ചതായാണ് വിവരം.

അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ഭൂതകാലം ഉൾപ്പെടെ എൻ.ഐ.എ പരിശോധിക്കും. കേരള പൊലീസിലെ ചിലർക്ക് പോപുലർ ഫ്രണ്ട് പോലുള്ള സംഘടനകളുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ സംശയിക്കുന്നു. അത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ഏജൻസികൾ തയാറാക്കിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു പട്ടിക ഡി.ജി.പിക്ക് എൻ.ഐ.എ കൈമാറിയിട്ടില്ലെന്നാണ് കേരള പൊലീസിന്‍റെ ഔദ്യോഗിക വിശദീകരണം. സേനാംഗങ്ങളുടെ വർഗീയ സംഘടന ബന്ധത്തെക്കുറിച്ച് കേരള പൊലീസ് വിശദാംശം തേടുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ് ഇത്. കേരള പൊലീസിൽ സംഘ്പരിവാർ സെല്ലുകൾ പ്രവർത്തിക്കുന്നെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ആർ.എസ്.എസ് അനുകൂലികൾ രഹസ്യയോഗം ചേർന്ന വിവരവും പുറത്തായിരുന്നു. വർഗീയ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വരുടെ പട്ടിക രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയതായാണ് വിവരം. വിവരങ്ങൾ ചോർത്തിനൽകുന്നെന്ന് സംശയിക്കുന്നവർ നിരീക്ഷണത്തിലാണ്. കാലടി സ്റ്റേഷനിലെ സി.പി.ഒ സി.എ. സിയാദിന്‍റെ സസ്പെൻഷൻ ഇക്കാര്യം വ്യക്തമാക്കുന്നു. പൊലീസുകാരന്‍റെ വാട്സ്ആപ് ചാറ്റ് ഉൾപ്പെടെ പരിശോധിച്ചാണ് നടപടി. 

36 പേർ കൂടി അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: പോ​പു​ല​ർ ഫ്ര​ണ്ട്​ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലെ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്​​ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 36 പേ​ർ കൂ​ടി ബു​ധ​നാ​ഴ്ച അ​റ​സ്റ്റി​ലാ​യി. ഇ​തോ​ടെ ആ​കെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 2426 ആ​യി. ഇ​തു​വ​രെ 358 കേ​സാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

പൊലീസുകാരന്​ സസ്പെൻഷൻ

കാ​ല​ടി: പോ​പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രെ അ​ന​ധി​കൃ​ത​മാ​യി സ​ഹാ​യി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കാ​ല​ടി സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സി.​എ. സി​യാ​ദി​നെ സ​സ്പെ​ൻ​ഡ്​ ചെ​യ്തു. പി.​എ​ഫ്.​ഐ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ത​ക​ർ​ത്ത കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്ക് പെ​രു​മ്പാ​വൂ​ർ സ്റ്റേ​ഷ​നി​ലെ​ത്തി മേ​ല​ധി​കാ​രി​ക​ളു​ടെ എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്ത് കൊ​ടു​ത്തു​വെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​ർ സ​സ്പെ​ൻ​ഡ്​ ചെ​യ്ത​ത്. സേ​ന​യു​ടെ അ​ന്ത​സ്സി​ന് ക​ള​ങ്കം വ​രു​ത്തു​ന്ന​തും പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യാ​ണി​തെ​ന്ന് സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. പെ​രു​മ്പാ​വൂ​ർ വ​ല്ലം സ്വ​ദേ​ശി​യാ​ണ് സി​യാ​ദ്.

Tags:    
News Summary - Hartal day violence; N.I.A collecting deatails

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.