കൊച്ചി: തിങ്കളാഴ്ചത്തെ ഹർത്താലിൽ പങ്കെടുക്കാത്തവർക്ക് ജോലി ചെയ്യാൻ സൗകര്യവും ആവശ്യമായ സുരക്ഷയും ഒരുക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ. സർക്കാർ വിശദീകരണത്തെത്തുടർന്ന്, ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹരജി ഹൈകോടതി തീർപ്പാക്കി.
സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കോടതി പുറപ്പെടുവിച്ച മാർഗനിർദേശപ്രകാരം ഹർത്താൽ വിവരം ജനങ്ങളെ 10 ദിവസം മുമ്പ് അറിയിക്കേണ്ടതുണ്ടെങ്കിലും തിങ്കളാഴ്ചത്തെ ഹർത്താലിെൻറ കാര്യത്തിൽ ഇങ്ങനെ ചെയ്തിട്ടില്ലെന്നായിരുന്നു ഹരജിക്കാരെൻറ വാദം. ഹൈകോടതി നിരോധിച്ച ബന്ദാണ് ഹർത്താലായിരിക്കുന്നത്.
ഹർത്താലിൽ പങ്കെടുക്കാൻ ആെരയും നിർബന്ധിക്കരുതെന്നും വാഹനങ്ങൾ തടയരുതെന്നുമുള്ള ഇടക്കാല ആവശ്യവും ഹരജിക്കാരൻ ഉന്നയിച്ചു. എന്നാൽ, പങ്കെടുക്കാത്തവർക്ക് സംരക്ഷണം ഉറപ്പുവരുത്തുമെന്ന സർക്കാർ വാദം രേഖപ്പെടുത്തി ഹരജി തീർപ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.