തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ രണ്ടു പഞ്ചായത്തുകളിൽ ഹർത്താൽ. ആലൻകോട്, കരവാരം പഞ്ചായത്തുകളിലാണ് ഇന്ന് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്.
യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്‍റ് സുഹൈലിന്‍റെ വീടിനുനേർക്കാണ ആക്രമണം ഉണ്ടായത്. പ്രവർത്തകന്‍റെ വീടിനുനേർക്ക് സി.പി.എമ്മുകാരാണ് ആക്രമണം നടത്തിയതെന്ന് യൂത്ത് കോൺഗ്രസ് പറയുന്നു.
ഇന്നലെ മുഖ്യമന്ത്രിയുടെ നവകേരള യാത്രയുടെ വാഹനവ്യൂഹത്തിന് കരിങ്കൊടി കാണിച്ചതിന്‍റെ പക പോക്കലാണ് ആക്രമണമെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫ്ലെക്സ് ബോർഡുകൾ തകർത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. വിവിധിയിടങ്ങളിലെ ബോർഡുകളാണ് തകർത്തത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ദിവസത്തെ കെ.എസ്.യു നടത്തിയ ഡി.ജി.പി ഓഫിസ് മാർച്ചിനിടെ നവകേരള സദസ്സിന്‍റെ നിരവധി ബാനറുകളും ബോർഡുകളും പ്രവർത്തകർ തകർത്തിരുന്നു. ഇതിനുപിന്നാലെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഇനി തെരുവിൽ തല്ലിയാൽ തിരിച്ചടിച്ച് പ്രതിരോധിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.