പത്തനംതിട്ട: ജില്ലയിൽ ഞായറാഴ്ച ഹർത്താൽ നടത്താൻ ബി.െജ.പി ആഹ്വാനം. ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ ശനിയാഴ്ച ആറന്മുളയിൽ ദേവസ്വം ബോർഡ് പ്രസിഡൻറിെൻറ വീട്ടിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. യുവമോർച്ച നേതാക്കളെയടക്കം പൊലീസ് മർദിച്ചു എന്ന് ആരോപിച്ചാണ് ബി.ജെ.പി പത്തനംതിട്ട ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.