തിരുവനന്തപുരം: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് പരീക്ഷകൾ മാറ്റിവെച്ചു. തിങ്കളാഴ്ച തുടങ്ങാനിരുന്ന എസ്.എസ്.എസ് എൽ.സി മോഡൽ പരീക്ഷ, ഹയർസെക്കൻഡറി ഒന്നാം വർഷ മാതൃക പരീക്ഷ, കേരള സർവകലാശാല പരീക്ഷകൾ എന്നിവയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഹർത്താലിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയെൻറ ഒൗദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. മുല്ലപ്പള്ളി രാമചന്ദ്രെൻറ ജനമഹാ യാത്രയുടെ ഇന്നത്തെ പര്യടനം മാറ്റിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.