തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട അതിക്രമങ്ങളിൽ പ്രതിക ളായവരെ പിടികൂടാനും ആയുധ ശേഖരം കണ്ടെത്താനും ആർ.എസ്.എസ് കേന്ദ്രങ്ങളും ശാഖകളും കേ ന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി പൊലീസ്. ഇതിെൻറ ഭാഗമായി നെടുമങ്ങാട് ആർ.എസ്. എസ് കാര്യാലയം പരിശോധിച്ചു.
ആർ.എസ്.എസ് ശാഖകളിലും കാര്യാലയങ്ങളിലും ആയുധ ശേഖരമുണ്ടെന്നും പരിശീലനം നൽകുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുണ്ട്. ഇതിെൻറ കൂടി അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന. ഇൗമാസം മൂന്നിന് ഹർത്താൽ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 37,000ത്തിലധികം പേർക്കെതിരെയാണ് കേസ്. ഏഴായിരത്തോളം പേരെ അറസ്റ്റ് ചെയ്തു. എന്നാൽ, പൊലീസിനെയും മാധ്യമപ്രവർത്തകരെയും ആക്രമിക്കുകയും സ്റ്റേഷനെതിരെ ബോംബെറിയുകയും ചെയ്ത ആർ.എസ്.എസ് നേതാക്കൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.
കോഴിക്കോട്, കാസർകോട്, പാലക്കാട്, നെടുമങ്ങാട് എന്നിവിടങ്ങളിലെ ആർ.എസ്.എസ് കേന്ദ്രങ്ങളിൽ ആയുധം സൂക്ഷിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവിടങ്ങളിൽ റെയ്ഡ് നടത്തി ആയുധം പിടിച്ചെടുക്കാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.