കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയിൽനിന്ന് വേർപെട്ട് പ്രവർത്തിച്ച ഹസൻകോയ വിഭാഗം മാതൃസംഘടനയിൽ ലയിക്കാൻ തീരുമാനിച്ചു. ടി. നസിറുദ്ദീെൻറ നേതൃത്വത്തിലെ കേരളവ്യാപാരി വ്യവസായി ഏകോപന സമിതിയിലാണ് ഹസൻകോയയുടെ കീഴിലെ സംഘടന ലയിക്കുന്നത്.
എട്ട് വർഷം മുമ്പ് സംഘടനയിലെ ഭിന്നിപ്പിനെ തുടർന്നാണ് ഹസൻകോയ വിഭാഗം പുറത്തായത്. എങ്കിലും സംഘടനയുടെ പതാകയും മുദ്രയും ഹസൻകോയ വിഭാഗവും ഉപയോഗിച്ചിരുന്നു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ പലതവണ കൊമ്പുകോർത്താണ് പ്രവർത്തിച്ചിരുന്നത്. വ്യാപാരി വ്യവസായി ഏകോപനസമിതിയിലെ ശക്തനായ ജനറൽ സെക്രട്ടറിയായിരുന്നു ഹസൻ കോയ. സംഘടനയിൽ െഎക്യമുണ്ടാക്കാൻ കുറച്ചുകാലമായി ചർച്ചകൾ നടക്കുകയായിരുന്നു.
അതിെൻറ ഭാഗമായി ശനിയാഴ്ച നസിറുദ്ദീെൻറ വീട്ടിൽ ഹസൻകോയ കൂടിക്കാഴ്ച നടത്തി. ഇൗ പുനഃസമാഗമത്തിലാണ് ലയന തീരുമാനം. സർക്കാറിൽ നിന്നടക്കം ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ െഎക്യം ആവശ്യമായ സാഹചര്യത്തിലാണ് ലയനതീരുമാനമെന്ന് സംഘടനവൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.