മതവിദ്വേഷ പ്രചാരണം: ആരിഫ്​ ഹു​സൈൻ നേരിട്ട്​ ഹാജരാകണമെന്ന്​ ഹൈകോടതി

കൊ​ച്ചി: ഇ​സ്​​ലാം, ക്രി​സ്ത്യ​ൻ മ​ത​വി​ശ്വാ​സ​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന യു​ക്തി​വാ​ദി ആ​രി​ഫ്​ ഹു​സൈ​ൻ തെ​രു​വ​ത്തി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ച്ച്​ ഹൈ​കോ​ട​തി.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലി​ട്ട​ മ​ത​നി​ന്ദ പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യാ​മെ​ന്ന്​ കോ​ട​തി​യി​ൽ ന​ൽ​കി​യ ഉ​റ​പ്പ്​ പാ​ലി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ ജ​സ്റ്റി​സ്​ വി.​ജി. അ​രു​ണി​ന്‍റെ ഉ​ത്ത​ര​വ്.

കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണ​മു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്കാ​ൻ ആ​രി​ഫ്​ നേ​രി​ട്ട്​ ഹാ​ജ​രാ​കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി നി​യാ​സ്​ ന​ൽ​കി​യ ഹ​ര​ജി ഒ​ക്​​ടോ​ബ​ർ 16ന്​ ​കോ​ട​തി പ​രി​ഗ​ണി​ച്ചി​രു​ന്നു.

ആ​ക്ഷേ​പ പോ​സ്റ്റു​ക​ൾ എ​ത്ര​യും വേ​ഗം നീ​ക്കു​മെ​ന്ന്​ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന അ​റി​യി​ക്കു​ക​യും ചെ​യ്തു. ആ​രി​ഫി​നെ​തി​രെ ക്രി​മി​ന​ൽ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന്​ സ​ർ​ക്കാ​റും അ​റി​യി​ച്ചു.

ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ്​ അ​ന്വേ​ഷ​ണം. എ​ന്നാ​ൽ, കോ​ട​തി​യി​ൽ ന​ൽ​കി​യ ഉ​റ​പ്പ്​ പാ​ലി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന്​ ഇ​യാ​ൾ​ക്കെ​തി​രെ ഹ​ര​ജി​ക്കാ​ര​ൻ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യു​മാ​യി സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്​​ ആ​രി​ഫി​ന്​ സ്​​പീ​ഡ്​ പോ​സ്റ്റി​ൽ നോ​ട്ടീ​സ്​ അ​യ​ക്കാ​ൻ ഉ​ത്ത​ര​വാ​യ കോ​ട​തി, നേ​രി​ട്ട്​ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഹ​ര​ജി വീ​ണ്ടും ന​വം​ബ​ർ നാ​ലി​ന്​ പ​രി​ഗ​ണി​ക്കും.

Tags:    
News Summary - Hate campaign: High court asks Arif Hussain to appear in person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.