കാസർകോട്: കാഞ്ഞങ്ങാട് സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ അഞ്ച് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ നടപടി. മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് നഗരസഭയിലെ ഫവാസ്, അജ്മൽ, അഹ്മദ് അഫ്സൽ, സാബിർ, സഹദ് എന്നിവരെയാണ് സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
അച്ചടിച്ച് വിതരണം ചെയ്ത മുദ്രാവാക്യങ്ങൾ വിളിക്കാൻ ചുമതലപ്പെടുത്തിയവരല്ലാത്തവർ മുദ്രാവാക്യം വിളിക്കുന്നത് തടയുന്നതിൽ വീഴ്ച വരുത്തിയ വൈറ്റ് ഗാർഡ് ജില്ലാ നേതൃത്വത്തെ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ കെ.എ മാഹിൻ, സി.കെ മുഹമ്മദലി എന്നിവരെയാണ് നിയോഗിച്ചത്.
വിദ്വേഷ മുദ്രാവാക്യം വിളിച്ച അബ്ദുൽ സലാമിനെ പാർട്ടിയിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. ജൂലൈ 25നാണ് മണിപ്പൂർ ഐക്യദാർഢ്യ റാലി യൂത്ത് ലീഗ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.