മുഖ്യമന്ത്രിയുടെ എസ്കോർട്ടിന്​ ക്രിസ്റ്റയോടൊപ്പം ഇനി 'ഇവനുമുണ്ടാകും'; വാങ്ങുന്നത്​ നാലു കാറുകൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ എസ്കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്ക് പുതിയ വാഹനം വാങ്ങാൻ 62.46 ലക്ഷം അനുവദിച്ച് ഉത്തരവായി. നിലവിൽ ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്​റ്റ കാറുകൾ ഇനി എസ്കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന്​ സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട്​ നൽകിയിരുന്നു. 

സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ്​ പുതിയ കാറുകൾ വാങ്ങാൻ തീരുമാനിച്ചത്​. മൂന്ന് ഇന്നോവ ക്രിസ്​റ്റയും ഒരു ടാറ്റ ഹാരിയറുമാണ്​ പുതിയതായി വാങ്ങുന്നത്​. ഇതിനായി അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഉത്തരവിറക്കി. ഇപ്പോൾ ഉപയോഗിക്കുന്ന കാറുകൾ ആഭ്യന്തര വകുപ്പിന്‍റെ ആവശ്യങ്ങൾക്കായി വിനിയോഗിക്കാമെന്നും ഉത്തരവിലുണ്ട്.

Tags:    
News Summary - HD buys four new cars for escort duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.