മുഖ്യമന്ത്രി പിണറായി വിജയൻ ഇതിലും വലിയ വേട്ടകൾ അതിജീവിച്ചാണ് മുഖ്യമന്ത്രിയായതെന്ന് പി.വി. അൻവർ. അശനിപാതം പോലെ രാഷ്ട്രീയ എതിരാളികൾ ആരോപണങ്ങളുടെ തീമഴ പെയ്യിച്ചപ്പോൾ പോലും അദ്ദേഹം തളർന്നിട്ടില്ലെന്നും പിന്നെയല്ലേ ഈ ചാറ്റൽമഴയെന്നും മുഖ്യമന്ത്രിയെ പിന്തുണച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പി.വി. അൻവർ പറഞ്ഞു.
പിണറായി വിജയന്റെ ജനകീയത തകർക്കാൻ, അദ്ദേഹത്തിന്റെ ഗ്രാഫ് ഇടിയണം. അതിനായി അവർ കുറച്ച് മാധ്യമങ്ങളേയും കൂട്ടുപിടിച്ചിട്ടുണ്ട്. അഞ്ച് പൈസയുടെ വിശ്വാസ്യതയില്ലാത്ത ഒരുത്തിയേയും കൂട്ടുപിടിച്ച് കൊണ്ട് ഇവരെല്ലാം കൂടി നടത്തുന്ന നാടകങ്ങൾ ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്നും അൻവർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ ജനങ്ങൾക്കിടയിൽ പിണറായി വിജയൻ എന്ന ഭരണാധികാരി നേടിയ അംഗീകാരം പ്രതിപക്ഷത്തേയും ബി.ജെ.പിയേയും ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ട്. തുടർഭരണം എന്ന ചരിത്രനേട്ടവുമായി ആ മനുഷ്യൻ നടന്ന് കയറിയത് ജനങ്ങളുടെ ഹൃദയങ്ങളിലേക്കാണ്. ഓഖി, നിപ്പ, രണ്ട് പ്രളയങ്ങൾ എന്നിങ്ങനെ നമ്മുടെ സംസ്ഥാനം പ്രതിസന്ധികളെ നേരിട്ട വേളകളിലൊക്കെ അയാൾ ജനങ്ങൾ ഏൽപ്പിച്ച ക്യാപ്റ്റൻസിക്ക് ഒപ്പം തന്നെ ഉയർന്ന് നിന്ന് പ്രവർത്തിച്ചു.
പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യപ്പെട്ട 99 ശതമാനം കാര്യങ്ങളും നടപ്പിലാക്കി കാണിച്ച് കൊടുത്ത ഒന്നാം പിണറായി വിജയൻ സർക്കാറിന്റെ പ്രവർത്തന മികവ് ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ക്ഷേമ-വികസന പ്രവർത്തനങ്ങളിൽ മറ്റൊരിക്കലും കാണാനാകാത്ത പുരോഗതിയുമായാണ് രണ്ടാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്നത്.
കിഫ്ബി, ഗെയിൽ, കൊച്ചി-ഇടമൺ പവർ ലൈൻ, ദേശീയപാത വികസനം എന്നിങ്ങനെ ഒരിക്കലും നടപ്പിലാക്കാൻ കഴിയില്ലെന്ന് പലരും കണക്കാക്കിയ നിരവധി പദ്ധതികൾ പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പിലായി. ഈ സാഹചര്യത്തിൽ മുന്നോട്ട് പോയാൽ, തങ്ങൾക്ക് ഒരിക്കലും ഭരണസംവിധാനങ്ങളുടെ ഏഴയലത്ത് എത്തി നോക്കാനാവില്ലെന്ന കൃത്യമായ ബോധ്യം യു.ഡി.എഫിനും ബി.ജെ.പിക്കുമുണ്ട്.
ഈ ജനകീയത തകർക്കണമെങ്കിൽ, പിണറായി വിജയന്റെ ഗ്രാഫ് ഇടിയണം. അതിനായി അവർ കുറച്ച് മാധ്യമങ്ങളേയും കൂട്ടുപിടിച്ചിട്ടുണ്ട്. അഞ്ച് പൈസയുടെ വിശ്വാസ്യതയില്ലാത്ത ഒരുത്തിയേയും കൂട്ടുപിടിച്ച് കൊണ്ട് ഇവരെല്ലാം കൂടി നടത്തുന്ന നാടകങ്ങൾ ജനങ്ങൾ പുച്ഛിച്ച് തള്ളും.
പിണറായി വിജയൻ ഇതിലും വലിയ വേട്ടകൾ അതിജീവിച്ച് തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്. അശനിപാതം പോലെ നിങ്ങൾ ആരോപണങ്ങളുടെ തീമഴ പെയ്യിച്ചപ്പോൾ പോലും അയാൾ തളർന്നിട്ടില്ല..പിന്നെയല്ലേ ഈ ചാറ്റൽമഴ..
നമ്മുടെ മുഖ്യമന്ത്രിക്കൊപ്പം..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.