കോവിഡ് വാക്‌സിനെക്കുറിച്ച് വ്യാജ വാര്‍ത്ത; ആരോഗ്യവകുപ്പ്​ നിയമനടപടിക്ക്​

തിരുവനന്തപുരം: കോവിഡ് വാക്‌സിനെടുക്കലുമായി ബന്ധപ്പെട്ട്​ വാട്​സ്​ആപ്പടക്കം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കും.

ആരോഗ്യവകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്‌സ്​ആപ്പില്‍ വ്യാജ ശബ്​ദസന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്‌പെഷല്‍ ഡയറക്ടര്‍ ഗംഗാദത്തനെന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്​ദസന്ദേശം. എല്ലാ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയര്‍ ചെയ്യണമെന്ന് പറഞ്ഞുകൊണ്ടാണ് ശബ്​ദസന്ദേശം തുടങ്ങുന്നത്.

ആരോഗ്യവകുപ്പില്‍ ഇത്തരത്തില്‍ ഒരു തസ്തിക ഇല്ലെന്ന്​ മാത്രമല്ല ഇതില്‍ പറയുന്നത് തികച്ചും തെറ്റാണെന്നും മന്ത്രി പറഞ്ഞു.

ഇതി​െൻറ പിന്നില്‍ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പ് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി സമയത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. അതിനാല്‍ ജനങ്ങള്‍ ഇത്​ വിശ്വാസത്തിലെടുക്കരുതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Health department to take legal action against social media fake news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.