പാലക്കാട്: പേ വിഷബാധയേറ്റ് തൃശൂരിൽ 19കാരി മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട് ജില്ല സർവയലൻസ് ഓഫീസറുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ച് വിശദ അന്വേഷണം നടത്താനാണ് തീരുമാനം. ഉടൻ റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാർക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മിയാണ് തൃശൂർ മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മരിച്ചത്.
മേയ് 30ന് രാവിലെ കോളേജിലേക്ക് പോകുമ്പോൾ അയല്പക്കത്തെ വളർത്തുനായയുടെ കടിയേൽക്കുകയായിരുന്നു. രണ്ട് ദിവസം മുൻപ് പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ ചികിത്സയിലാണ് പേവിഷ ബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കോയമ്പത്തൂരിൽ ബി.സി.എ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.