റിപ്പോർട്ട് ചെയ്ത എല്ലാ കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത എല്ലാ കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തിയത് കാലതാമസം ഒഴിവാക്കാനാണ്. ഡോക്ടറോ ആശുപത്രി സൂപ്രണ്ടന്‍റോ ആണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഒാൺലൈനിൽ അപ് ലോഡ് ചെയ്യുന്ന മരണങ്ങളുടെ കണക്ക് ജില്ലാ തലത്തിൽ കോഡീകരിച്ച് പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്.ജൂൺ 14ന് മുമ്പ് നടന്ന കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുന്ന നടപടി തുടരുക‍യാണ്.

ജില്ലാ മെഡിക്കൽ ഒാഫീസർമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൂടുതൽ സമയം അനുവദിച്ചത്. പരിശോധന പൂർത്തിയാക്കി വേഗത്തിൽ കണക്ക് പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

കോവിഡ് മരണം സംബന്ധിച്ച വിഷയത്തിൽ സംസ്ഥാന സർക്കാറിന് സുതാര്യമായ നിലപാടാണുള്ളതെന്നും മന്ത്രി വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. 

Tags:    
News Summary - Health Minister React in Covid Death Case in Kerala Assembly'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.