തിരുവനന്തപുരം: ഉയരുന്ന ചൂടിനൊപ്പം കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗവും. 103.86 ദശലക്ഷം യൂനിറ്റാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത്. പീക്ക് സമയത്തെ ആവശ്യകത 5301 മെഗാവാട്ടായിരുന്നു. ഇതു സർവകാല റെക്കോഡാണ്.
ഒരാഴ്ചയിലേറെയായി മിക്ക ദിവസങ്ങളിലും വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂനിറ്റിന് മുകളിലാണ്. ഉപഭോഗം കൂടുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽനിന്ന് വാങ്ങിയാണ് വിതരണം. 300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതി മിക്കദിവസങ്ങളിലും ഉയർന്ന വിലയ്ക്ക് വാങ്ങിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.