തിരുവനന്തപുരം: കേരളം ഗുരുതരമായ കാലവർഷക്കെടുതി നേരിടുന്ന സാഹചര്യത്തിൽ ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് കേരളത്തിന് പ്രധാനമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര സഹായം വാഗ്ദാനം ചെയ്തത്.
പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് കേരളത്തിലെ വിവരങ്ങൾ ആരാഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികൾ മുഖ്യമന്ത്രി അദ്ദേഹത്തെ ധരിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് പെട്ടെന്നു തന്നെ സൈനിക വിഭാഗങ്ങളെ അയച്ചതിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയും മുഖ്യമന്തിയെ വിളിച്ച് വിവരങ്ങൾ തിരക്കുകയും പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തു. ദുരിതാശ്വാസത്തിന് പത്തു കോടി രൂപ കർണാടക സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും കുമാരസ്വാമി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.