ചാലിയാർ കര കവിഞ്ഞു; ഊർങ്ങാട്ടിരിയിൽ പ്രധാന റോഡുകൾ വെള്ളത്തിനടിയിൽ

അരീക്കോട്: ചാലിയാർ കര കവിഞ്ഞ് ഒഴുകിയതോടെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകൾ വെള്ളത്തിനടിയിലായി. പത്തനാപുരം - ഒതായി റോഡ്, വെറ്റിലപ്പാറ റോഡ്, തെരട്ടമ്മൽ - കല്ലരട്ടിക്കൽ റോഡ് എന്നിവയിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു.

തെരട്ടമ്മൽ ആണ് വെള്ളം കയറിയത്. മൈത്ര പാലത്തിലൂടെയാണ് പ്രധാനമായും ഗതാഗതം നടക്കുന്നത്. ചാലിയാർ കര കവിഞ്ഞാൽ ഏറനാട്ടിൽ ഏറ്റവും ആദ്യം വെള്ളം കയറുന്നത് തെരട്ടമ്മലാണ്. വെണ്ടേക്ക്പോയിൽ, വെറ്റിലപ്പാറ എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി കാരണം നിരവധി കുടുംബങ്ങളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു.  

Tags:    
News Summary - Heavy Rain Chaliyar River Main Roads under Water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.