Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2020 6:15 PM IST Updated On
date_range 7 Aug 2020 6:15 PM ISTചാലിയാർ കര കവിഞ്ഞു; ഊർങ്ങാട്ടിരിയിൽ പ്രധാന റോഡുകൾ വെള്ളത്തിനടിയിൽ
text_fieldsbookmark_border
അരീക്കോട്: ചാലിയാർ കര കവിഞ്ഞ് ഒഴുകിയതോടെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകൾ വെള്ളത്തിനടിയിലായി. പത്തനാപുരം - ഒതായി റോഡ്, വെറ്റിലപ്പാറ റോഡ്, തെരട്ടമ്മൽ - കല്ലരട്ടിക്കൽ റോഡ് എന്നിവയിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു.
തെരട്ടമ്മൽ ആണ് വെള്ളം കയറിയത്. മൈത്ര പാലത്തിലൂടെയാണ് പ്രധാനമായും ഗതാഗതം നടക്കുന്നത്. ചാലിയാർ കര കവിഞ്ഞാൽ ഏറനാട്ടിൽ ഏറ്റവും ആദ്യം വെള്ളം കയറുന്നത് തെരട്ടമ്മലാണ്. വെണ്ടേക്ക്പോയിൽ, വെറ്റിലപ്പാറ എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി കാരണം നിരവധി കുടുംബങ്ങളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story