ജലനിരപ്പ് ഉയർന്ന് പമ്പ, മണിമല, വരട്ടാർ, അച്ചൻകോവിൽ

ചെങ്ങന്നൂർ (ആലപ്പുഴ): പമ്പ, മണിമല, അച്ചൻകോവിൽ, വരട്ടാർ നദികളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു. ഇതേതുടർന്ന് താഴ് ന്ന പ്രദേശങ്ങളിലടക്കം അവശ്യ സേവനവുമായി പൊലീസിനെ വിന്യസിച്ചു. ആലപ്പുഴ ചെങ്ങന്നൂർ താലൂക്കിലെ വിവിധ പ്രദേശങ്ങള ിലെ ദുരിതാശ്വാസ ക്യാമ്പുകൾ പൊലീസ് സംഘം സന്ദർശിച്ചു. തിരുവൻവണ്ടൂർ വില്ലേജിലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ഇരമല്ലിക്കര ഹിന്ദു യു.പി സ്കൂൾ, പുത്തൻകാവ് എം.പി യു.പി സ്കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

കഴിഞ്ഞ പ്രളയം രൂക്ഷമായി ബാധിച്ച ജില്ലയിലെ നൂറിലധികം വരുന്ന താഴ്ന്ന പ്രദേശങ്ങളിൽ വസിക്കുന്ന ജനങ്ങൾക്ക് സഹായവുമായി പൊലീസിനേയും, എൻ.ഡി.ആർ.എഫ് - ഐ.ടി.ബി.പി സേനയേയും വിന്യസിച്ചു. ക്യാമ്പുകളിൽ ആഹാരം, കുടിവെള്ളം, വൈദ്യസഹായം മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തുവാനും സഹായത്തിനുമായി എല്ലാ ക്യാമ്പുകളിലും രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വീതം നിയോഗിച്ചു. അടിയന്തിര സാഹചര്യത്തിൽ ഒമ്പത് സ്ക്യൂബാ ബോട്ടുകൾ ജില്ലയിൽ സജ്ജമാണ്. കൂടുതൽ ആവശ്യമനുസരിച്ച് ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ട് ബോട്ടുകൾ ക്രമീകരിക്കും.

Tags:    
News Summary - heavy rain-kavalappara-malappuram-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.