ദുരിതങ്ങൾ നിന്ന് പെയ്യുകയാണ്. കോവിഡെന്ന മഹാമാരിക്കെതിരെ പോരാടുന്നതിനിെട പേമാരിയും താണ്ഡവമാടുന്നു. പ്രളയം ആവർത്തിക്കരുതേയെന്നാണ് പ്രാർഥന. ഉരുൾപൊട്ടലും നിലക്കാത്ത മഴയും ആധി കൂട്ടുകയാണ്.
പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു കഴിഞ്ഞു. പ്രളയം വന്നാലെന്തു ചെയ്യണം എന്നതിനെപ്പറ്റി കരുതിയിരിക്കണം. വീട്ടമ്മമാരുൾെപ്പടെ വീട്ടിലെ ഓരോ അംഗവും നടത്തേണ്ട പ്രളയ മുന്നൊരുക്കങ്ങളെ കുറിച്ചാണ് ഇത്തവണ ഹോം മിനിസ്റ്റർ.
പഠനം, ജോലി തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകൾ, വീട്, വസ്തുവകകൾ, ചികിത്സ, ബാങ്ക് രേഖകൾ, ആധാരം, റേഷൻ കാർഡ്, ആധാർ തുടങ്ങി സുപ്രധാന രേഖകളെല്ലാം ഫയലുകളിലാക്കി പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിക്കുക. വെള്ളം കയറില്ലെന്ന് ഉറപ്പുള്ള ബന്ധുവീടുകളിൽ ഏൽപിച്ചാലും മതി. അല്ലെങ്കിൽ ഭദ്രമായി പൊതിഞ്ഞ് സൂക്ഷിക്കുക.
വീട്ടിലെ സാധനങ്ങളെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് നേരത്തേ മാറ്റുക. ചിലരെങ്കിലും ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറി. മറ്റുള്ളവരും ജാഗ്രതയോടെ ഇരിക്കണം. നേരിടാം ദൃഢനിശ്ചയത്തോടെ, ഈ കാലവും കടന്നുപോകുമെന്ന ആത്മവിശ്വാസത്തോടെ.
വീട് വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടി വന്നാൽ വളരെ അത്യാവശ്യമുള്ള സാധനങ്ങളുൾക്കൊള്ളുന്നതാകണം എമർജൻസി കിറ്റ്. കിറ്റൊരുക്കുമ്പോൾ പ്രാധാന്യം അത്യാവശ്യങ്ങൾക്കാണ്. അനാവശ്യമായി ഒന്നും എടുക്കാതിരിക്കാം.
വലിയ കുപ്പിയിൽ കുടിവെള്ളം. ബിസ്കറ്റ്, റസ്ക്, കപ്പലണ്ടി, ഉണക്ക മുന്തിരി, നിലക്കടല, ഈന്തപ്പഴം തുടങ്ങി എളുപ്പം കേടാവാത്ത ലഘു ഭക്ഷണങ്ങൾ.
ബാൻഡ് എയിഡ്, ഡെറ്റോൾ/ആൻറിസെപ്റ്റിക് ലോഷൻ, ചെറിയ കത്രിക, പഞ്ഞി, മുറിവിൽ തേക്കുന്ന മരുന്ന്, ഒ.ആർ.എസ് പാക്കറ്റ്, ക്ലോറിൻ ഗുളിക, പാരസെറ്റമോൾ തുടങ്ങി പ്രാഥമിക ശുശ്രൂഷ നടത്താനുള്ള സാമഗ്രികൾ ഒരു പെട്ടിയിൽ വെക്കാം. പ്രമേഹം, രക്തസമ്മർദം, ഹൃദയ, ശ്വാസകോശ രോഗങ്ങൾ തുടങ്ങി സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ കരുതണം.
സുപ്രധാന രേഖകൾ മറ്റെവിടെയും സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെങ്കിൽ ഇവയും കൂടെ വെക്കുക.
അടിവസ്ത്രമുൾെപ്പടെ ചുരുങ്ങിയത് ഒരു ജോഡി വസ്ത്രം, വ്യക്തി ശുചിത്വത്തിനാവശ്യമായ സാനിറ്ററി പാഡ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, സോപ്പ്.
മാസ്ക്, ഹാൻഡ് സാനിറ്റൈസർ, കൈയുറകൾ.
ബാറ്ററി ടോർച്ച്, റേഡിയോ, മെഴുകുതിരി, ലൈറ്റർ, കത്തി/ബ്ലേഡ്.
ഫോൺ, ചാർജർ, പവർ ബാങ്ക് എന്നിവ കൂടാതെ ബാറ്ററിയും, കോൾ പ്ലാനും ചാർജ് ചെയ്ത മൊബൈൽ ഫോൺ. നോക്കിയയുടെയും മറ്റും പഴയ മോഡൽ ഫോണുകളാണ് നല്ലത്.
അത്യാവശ്യത്തിനുള്ള പണം, എ.ടി.എം കാർഡ്.
ഭിന്നശേഷിക്കാർ, പ്രായമുള്ളവർക്കുള്ള സഹായ ഉപകരണങ്ങൾ.
രക്ഷാപ്രവർത്തകരെ ആകർഷിക്കാനായി വിസിൽ.
കോവിഡ് സംശയിക്കുന്നവരോ ക്വാറൻറീനിലിരിക്കുന്നവരോ ഉണ്ടെങ്കിൽ അവർക്കുള്ള ക്യാമ്പുകൾ, പ്രായമുള്ളവർക്കും മറ്റുമുള്ള ക്യാമ്പുകൾ എന്നിവ വെവ്വേറെയായിരിക്കും. അതുകൊണ്ടു തന്നെ എമർജൻസി കിറ്റ് പ്രത്യേകം വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.