കനത്ത മഴ: കുറ്റ്യാടി പുഴയുടെ കരകളിൽ ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കുറ്റ്യാടിപ്പുഴയുടെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രത നിർദേശം നൽകാൻ ജില്ല കലക്ടർ നിർദേശിച്ചു. കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

കക്കയം ഡാമിലെ ജലനിരപ്പ് ബ്ലൂ അലെർട് ലെവൽ ആയ ൽ 755.50 M എത്തിയിരിക്കുകയാണ്. റിസര്‍വോയറിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് ലെവലിലേയ്ക്ക് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ആവശ്യമായ അളവില്‍ സെക്കന്‍റില്‍ 100 ക്യുബിക്ക് മീറ്റര്‍ വരെ വെള്ളം പുറത്ത് വിടാന്‍ കെ.എസ്.ഇ.ബി സേഫ്റ്റി ഡിവിഷന്‍, വയനാട് എക്സിക്യുട്ടീവ് എൻജിനീയര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി. 

Tags:    
News Summary - Heavy rain precaution in kuttiady river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.