സംസ്​ഥാനത്ത്​ അതിശക്തമായ മഴക്ക്​ സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്​ അലർട്ട്​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ വരും ദിവസങ്ങളിൽ കനത്ത മഴക്ക്​ സാധ്യതയെന്ന്​ കേന്ദ്ര കാലാവസ്​ഥ വകുപ്പി​െൻറ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ, ഓറഞ്ച്​ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു.

സെപ്​റ്റംബർ 14,15 തീയതികളിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്​, മലപ്പുറം, കോഴിക്കോട്​, വയനാട്​, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ ഒാറഞ്ച്​ മുന്നറിയിപ്പും സെപ്​റ്റംബർ 16ന്​ തൃശൂർ, മലപ്പുറം, കോഴിക്കോട്​, കണ്ണൂർ, കാസർകോട്​ എന്നീ ജില്ലകളിൽ ഓറഞ്ച്​ മുന്നറിയിപ്പും പ്രഖ്യാപിച്ചു. സെപ്​റ്റംബർ 17ന്​ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്​, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ യെല്ലോ അലർട്ടും ​പ്രഖ്യാപിച്ചിട്ടുണ്ട്​.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത്​ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ദുരന്ത നിവാരണ അതോറിറ്റി അധികൃതരോടും പൊതുജനങ്ങളോടും നിർദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്​ മാറുന്ന സാഹച​ര്യമുണ്ടായാൽ കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പ്​ നൽകി.

Tags:    
News Summary - heavy rain predicted in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.