തൃശൂർ: പസഫിക് സമുദ്രത്തിൽ തെക്കൻ ചൈന സമുദ്ര ഭാഗത്ത് രൂപപ്പെട്ട ചുഴലിക്കാറ്റ് നിർവീര്യമായെങ്കിലും ഇതിന്‍റെ ഭാഗമായി ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദമാണ് സെപ്തംബറിൽ കേരളത്തിന് അപൂർവ്വമായ കനത്ത മഴ നൽകുന്നത്. ന്യുനമർദ്ദ ഫലമായി അറബിക്കടലിൽ കാറ്റ് കൂടുതൽ സജീവമാകുകയും ചെയ്തു. ഇവ രണ്ടുമാണ് കേരളത്തിന്‍റെ എല്ലാ ഭാഗങ്ങളിലും മഴ ലഭിക്കാൻ ഇടയാക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റ് ഏഴു മുതൽ 11വരെ ഉണ്ടായ തീവ്ര അതിതീവ്ര മഴ അല്ലെങ്കിലും തീവ്രമഴയാണ് ഇന്നലെ രാത്രിയും ഇന്നു പലുർച്ചെയുമായി വടക്കൻ കേരളത്തിൽ ലഭിച്ചത്. പലയിടങ്ങളിലും 10 സെൻറിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചു. പ്രാദേശികമായി ചുരുങ്ങിയ സ്ഥലങ്ങളിൽ ഇന്നും വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയുണ്ട്. മധ്യ കേരളത്തിലും കൂടുതൽ മഴ ലഭിക്കാം.
തെക്കും മഴ ലഭിക്കുന്നതിന് അനുകൂലമാണ് കാറ്റിന്‍റെ വേഗത. ന്യൂനമർദ്ദം വടേകോട്ട് സഞ്ചരിക്കുന്നതിനാൽ തിങ്കളാഴ്ച അധികമഴ സാധ്യത വിലയിരുത്തുന്നില്ല. എന്നാൽ തുടർന്ന് രണ്ടു ദിവസങ്ങളിൽ കൂടി മഴ ലഭിക്കാനിടയുണ്ട്. തമിഴ്നാട്, കർണാടക, ഗോവ, തെക്കൻ മഹാരാഷ്ട്ര അടക്കം സംസ്ഥാനങ്ങളിലും മഴ കാര്യമായി തന്നെ ലഭിക്കുന്നുണ്ട്. രാജ്യത്തിന്‍റെ പടിഞ്ഞാൻ തീരമേഖലയെ മൊത്തതിൽ ബാധിക്കുന്നതാണ് നിലവിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദ്ദം.
നിർവീര്യമായെങ്കിലും പസഫിക്കിലെ ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തിൽ ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദവും അറബിക്കടലിലെ ശക്തമായ കാറ്റുമാണ് കേരളത്തെ നേരിട്ട് ബാധിക്കുന്ന ഘടകങ്ങൾ. അന്തരീക്ഷത്തിൽ താഴെ തട്ടിലും മുകളിലും കാറ്റിന്‍റെ വേഗത കൂടുതലാണ്. അതുകൊണ്ട് തന്നെ കാറ്റ് വല്ലാതെ വീശി അടിക്കുന്നതിനുള്ള സാഹചര്യമാണ് നിഴലിക്കുന്നത്. ഇത് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പോലും മഴ കാര്യമായി പെയ്യുന്ന സാഹചര്യമുണ്ടാക്കും.
മധ്യ കേരളത്തിലും കാറ്റിന്‍റെ പ്രതിഫലനം തള്ളിക്കളയാനാവില്ല. ഒപ്പം തീരമേഖലയെ കൂടുതൽ ബാധിക്കാനും ഇടയുണ്ട്. അതിനിടെ മഹാരാഷ്ട്ര മുതൽ കേരളം വരെ ഉണ്ടായിരുന്ന മൺസുൺ പാത്തി കേരളത്തിൽ ദുർബലമായിട്ടുണ്ട്. അതെല്ലെങ്കിൽ ആഗസ്റ്റിലെ മഴക്ക് സമാനമായ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. ഒരു തവണ അറബിക്കടലിൽ ഉണ്ടായത് അടക്കം ഞായറാഴ്ച രൂപപ്പെടുന്നത് ഉൾപ്പെടെ ഇതുവരെ 11 ന്യൂനമർദ്ദങ്ങളാണ് ഇൗ മൺസൂണിലുണ്ടായത്.
കഴിഞ്ഞ വർഷത്തിൽ ആറ് ചൂഴലിക്കാറ്റുകൾ വന്നപ്പോൾ ഇക്കുറി ഒന്നുപോലും ഉണ്ടായിട്ടില്ല. ചുഴലിക്കാറ്റുകളുെട സീസണായ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങൾ കുറച്ചുകൂടി മുമ്പേ വരുന്നതിനുള്ള അനുരണനങ്ങൾ അന്തരീക്ഷത്തിൽ നിരീക്ഷിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ മൺസൂൺ വിടവാങ്ങാലും ഏറെ വൈകാൻ ഇടയാക്കും.
ശനിയാഴ്ച രാവിലെ വരെ ആറു ശതമാനം കൂടുതലിൽ 1941ന് പകരം 2056മി.മീ ശരാശരി മഴ ഇതുവരെ കേരളത്തിന് ലഭിച്ചു. ഇങ്ങനെ പോയാൽ കഴിഞ്ഞ രണ്ടു വർഷങ്ങൾക്ക് സമാനം അധികമഴ സാധ്യതയാണ് കാണുന്നത്. 782ന് പകരം 1037 മി.മീ മഴയുമായി 33 ശതമാനം കൂടുതൽ മഴ ലഭിച്ച തിരുവനന്തപുരം ജില്ലയാണ് അധിക മഴയിൽ മുന്നിൽ. കോഴിക്കോട് (30), കോട്ടയം (24) കണ്ണുർ (24) ജില്ലകളും അധികമ ഴ ലഭിച്ചു. ബാക്കി ജില്ലകളിൽ വയനാട് (^22) മഴക്കമ്മിയും മറ്റു ജില്ലകൾ ശരാശരിയിലുമാണുള്ളത്.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.