തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: പ്ര​ള​യ​ഭീ​തി ജ​നി​പ്പി​ച്ച്​ സം​സ്​​ഥാ​ന​ത്ത്​ വീ​ണ്ടും അ​ തി​ശ​ക്​​ത​മാ​യ മ​ഴ. പ്ര​ള​യ വാ​ർ​ഷി​ക​ത്തി​ന്​ ഒ​രാ​ണ്ട്​ തി​ക​യു​ന്ന വേ​ള​യി​ലാ​ണ്​ വ്യാ​പ​ക​നാ​ശം വി​ത​ ച്ച്​ കാ​ല​വ​ർ​ഷം ക​ന​ത്ത​ത്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി പി​ഞ്ചു​കു​ഞ്ഞ​ട​ക്കം പ​ത്തു​പേ​ർ ​ മ​ഴ​ക്കെ​ടു​തി ​യി​ൽ മ​രി​ച്ചു. വ​യ​നാ​ട്, ഇ​ടു​ക്കി, മ​ല​പ്പു​റം, പാ​ല​ക്കാ​ട്​ ജി​ല്ല​ക​ളി​ൽ വ്യാ​പ​ക​മാ​യി ഉ​രു​ൾ​പൊ​ ട്ടി. ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ്​ ഒ​രു വ​യ​സ്സു​ള്ള കു​ഞ്ഞ​ട​ക്കം മൂ​ന്നു​പേ​ർ മ​രി​ച്ച​ ത്.

ചി​ന്ന​ക്ക​നാ​ലി​ലെ എ​സ്​​റ്റേ​റ്റ്​ തൊ​ഴി​ലാ​ളി​ക​ളാ​യ രാ​ജ​ശേ​ഖ​ര​ൻ-​നി​ത്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ മ​ഞ്​​ജു​ശ്രീ (ഒ​ന്ന്), മ​റ​യൂ​ർ പാ​മ്പാ​ർ ല​ക്കം സ്വ​ദേ​ശി​നി ജ്യോ​തി (70), തൊ​ടു​പു​ഴ കാ​ഞ്ഞാ​റി​ൽ താ​മ​സി​ക്കു​ന്ന ഒ​ഡി​ഷ ​േകാ​ര​പ്പു​ട്ട്​ സ്വ​ദേ​ശി മ​ധു കൃ​ഷാ​നി (26) എ​ന്നി​വ​രാ​ണ്​ ഇ​വി​ടെ മ​രി​ച്ച​ത്. എ​സ്​​റ്റേ​റ്റ്‌ ല​യ​ത്തി​ന്​ മു​ക​ളി​ലേ​ക്ക്​ മ​ണ്ണി​ടി​ഞ്ഞാണ്​ മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യ ി​രു​ന്ന മ​ഞ്​​ജു​ശ്രീ ശ്വാ​സം​മു​ട്ടി മ​രി​ച്ചത്​. ജ്യോ​തി പാ​മ്പാ​ർ പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ടും മ​ധു കൃ​ഷാ​നി ​താ​മ​സി​ച്ചി​രു​ന്ന ഷെ​ഡി​ലേ​ക്ക്​ മ​രം വീ​ണു​മാ​ണ്​ മ​രി​ച്ച​ത്.

വ​യ​നാ ​ട്​ മണ്ണിനടിയിൽപ്പെട്ട്​ നവദമ്പതികൾ മരിച്ചു. മു​ട്ടി​ൽ കു​ട്ട​മം​ഗ​ലം പ​ഴ​ശ്ശി ആ​ദി​വാ​സി കോ​ള​നി​യി​ലെ വ േ​ലാ​യു​ധ​​െൻറ മ​ക​ൾ പ്രീ​ത​ (19) ഭ​ർ​ത്താ​വ് മ​ഹേ​ഷ്​ (23) എന്നിവരാണ്​​ മരിച്ചത്​. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ട ്​ ഒ​ഴി​യു​ന്ന​തി​നി​ടെ പ​ന​മ​രം മാ​തോ​ത്ത് പൊ​യി​ൽ കാ​ക്ക​ത്തോ​ട് കോ​ള​നി​യി​ലെ ബാ​ബു​വി​​െൻറ ഭാ​ര്യ മു​ത ്തു (24) കു​ഴ​ഞ്ഞു വീ​ണു​ം മ​രി​ച്ചു.

തൃ​ശൂ​രി​ൽ ഒ​ല്ലൂ​രി​ന് സ​മീ​പം മൂ​ർ​ക്ക​നി​ക്ക​ ര​യി​ൽ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്ന്​ ഷോ​ക്കേ​റ്റ് മ​ണ്ണു​ത്തി സു​ഭാ​ഷ് ന​ഗ​ർ സ്വ​ദേ​ശി ചെ​റാ​യി വീ​ട്ടി​ൽ അ​ര ു​ൺ (33), പാ​ല​ക്കാ​ട്​ അ​ട്ട​പ്പാ​ടി​യി​ൽ വീ​ടി​ന്​ മു​ക​ളി​ൽ മ​രം വീ​ണ് ചു​ണ്ട​കു​ളം ആ​ദി​വാ​സി ഉൗ​രി​ലെ കാ​ ര(55), വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് ക​ണ്ണൂ​ർ മ​ട്ട​ന്നൂ​ർ പ​ഴ​ശ്ശി​യി​ലെ ക​യ​നി കു​ഴി​ക്ക​ലി​ല്‍ കു​ഞ്ഞിം​വീ​ട ്ടി​ല്‍ കാ​വ​ളാ​ന്‍ പ​ത്മ​നാ​ഭ​ൻ​ (55), തെ​ങ്ങ്​ ക​ട​പു​ഴ​കി വീ​ണ് തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി മ​ല​പ്പു​റം ത​ വ​നൂ​ര്‍ പു​റ​ത്തൂ​ർ ചെ​റാ​ത്ത് വ​ള​പ്പി​ല്‍ അ​പ്പു​വി​​െൻറ മ​ക​ന്‍ പ്ര​ദീ​പ്​ (38) എ​ന്നി​വ​രും മ​രി​ച്ചു.

LIVE UPDATES

സൈന് യം രംഗത്ത്
തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ ക​ന​ത്ത മ​ഴ​യും ഉ​രു​ൾ​പൊ​ട്ട​ലും വ്യാ​പ​ക നാ​ശം വ ി​ത​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ പൊ​ലീ​സ്​ അ​ട​ക്കം സം​സ്​​ഥാ​ന സേ​ന​ക​ൾ​ക്ക്​ പ ു​റ​മെ ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യും സൈ​ന്യ​വും രം​ഗ​ത്തെ​ത്തി. സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടതനുസരി ച്ച്​് ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ (എ​ന്‍.​ഡി.​ആ​ര്‍.​എ​ഫ്) 10 ടീ​ം വെള്ളിയാഴ്​ച രാവി​ലെ കേരളത്തില െത്തും.
തിരുവനന്തപുരത്ത് ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ച്​ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ മു​ഖ്യ​മ ​ന്ത്രി, മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ വ​കു​പ്പു​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി.

12 ജില്ലക ളിൽ ഇന്ന് അവധി
ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍ന്ന് കോ​ഴി​ക്കോ​ട്, വ​യ​നാ​ട്​ , മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാസർകേ ാട്​, പാ​ല​ക്കാ​ട്, ഇ​ടു​ക്കി,പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ആലപ്പു​ഴ, തൃശ്ശൂർ ജി​ല്ല​ക​ളി​ലെ പ്ര​ ഫ​ഷ​ന​ല്‍ കോ​ള​ജു​ക​ളും അം​ഗ​ൻ​വാ​ടി​ക​ളും ഉ​ള്‍പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും വെ​ള ്ളി​യാ​ഴ്​​ച ജി​ല്ലാ ക​ല​ക്ട​ര്‍മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷ​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. വ​യ​ന ാ​ട്ടി​ലെ മോ​ഡ​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ​ക്ക്‌ അ​വ​ധി ബാ​ധ​ക​മ​ല്ല.

സർവകലാശാല, പി.എസ്​.സി പരീക്ഷകൾ മാറ്റി
കാ​ലി​ക്ക​റ്റ് , ക​ണ്ണൂ​ർ, എം.​ജി ,കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വെ​ള്ളി​യാ​ഴ്​​ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ്​ ക​മീ​ഷ​ൻ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 7.30 മു​ത​ൽ 9.15 വ​രെ ന​ട​ത്താ​ൻ നി​ശ്ചി​യി​ച്ചി​രു​ന്ന ജ​യി​ൽ​വ​കു​പ്പി​ലെ വെ​ൽ​െ​ഫ​യ​ർ ഓ​ഫി​സ​ർ േഗ്ര​ഡ് 2 ത​സ്​​​തി​ക​യി​ലേ​ക്കു​ള്ള ഒ.​എം.​ആ​ർ പ​രീ​ക്ഷ മാ​റ്റി​വെ​ച്ചു. ഇൗ ​പ​രീ​ക്ഷ ആ​ഗ​സ്​​റ്റ്​ 30ന്​ ​ന​ട​ക്കും. പ​രീ​ക്ഷ​സ​മ​യ​ത്തി​ലും പ​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ലും മാ​റ്റ​മി​ല്ല.

  • ഇ​​ടു​​ക്കി​​യി​​ൽ 30 ഇ​​ട​​ത്ത്​ ഉ​​രു​​ൾ​​പൊ​​ട്ടി.
  • മൂ​​ന്നാ​​റി​​ൽ പെ​​രി​​യ​​വ​​രൈ, ആ​​റ്റു​​കാ​​ട്​ പാ​​ല​​ങ്ങ​​ൾ മ​​ല​​വെ​​ള്ള​​പ്പാ​​ച്ചി​​ലി​​ൽ ഒ​​ഴു​​കി​​പ്പോ​​യി
  • മാ​​ങ്കു​​ളം, മൂ​​ന്നാ​​ർ, മ​​റ​​യൂ​​ർ മേ​​ഖ​​ല​​ക​​ൾ ഒ​​റ്റ​​പ്പെ​​ട്ടു
  • മ​​ല​​ങ്ക​​ര, ക​​ല്ലാ​​ർ​​കു​​ട്ടി, ലോ​​വ​​ർ പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടു​​ക​​ൾ തു​​റ​​ന്നു​​വി​​ട്ടു.
  • പ​​മ്പ, അ​​ച്ച​​ൻ​​കോ​​വി​​ൽ, മ​​ണി​​മ​​ല ആ​​റു​​ക​​ളി​​ൽ ജ​​ല​​നി​​ര​​പ്പ്​ വ​​ലി​​യ​​തോ​​തി​​ൽ ഉ​​യ​​ർ​​ന്നു ആ​​രെ​​യും സ​​ന്നി​​ധാ​​ന​​ത്തേ​​ക്ക്​ ക​​ട​​ത്തി​​വി​​ടു​​ന്നി​​ല്ല.
  • മു​​ണ്ട​​ക്ക​​യ​​ത്ത്​ ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ൽ ഏ​​ക്ക​​റു​​ക​​ണ​​ക്കി​​ന്​ കൃ​​ഷി​​ഭൂ​​മി ഒ​​ലി​​ച്ചു​​പോ​​യി
  • നി​​ല​​മ്പൂ​​ർ ന​​ഗ​​രം തീ​​ർ​​ത്തും ഒ​​റ്റ​​പ്പെ​​ട്ടു
  • മു​​ണ്ട​​ക്ക​​ട​​വ്, അ​​ക​​മ്പാ​​ടം, ക​​രു​​ളാ​​യി, ഓ​​ട​​ക്ക​​യം തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​ൽ ഉ​രു​ൾ​പൊ​ട്ടി
  • ചാ​​ലി​​യാ​​റും ഉ​​പ​​ന​​ദി​​ക​​ളും ക​​ര​​ക​​വി​​ഞ്ഞു. മ​​മ്പാ​​ട് തൂ​​ക്കു​​പാ​​ലം ത​​ക​​ർ​​ന്നു
  • ഗൂ​​ഡ​​ല്ലൂ​​ർ-​​നി​​ല​​മ്പൂ​​ർ-​​കോ​​ഴി​​ക്കോ​​ട് റോ​​ഡ് വെ​​ള്ള​​ത്തി​​ൽ
  • നാ​​ടു​​കാ​​ണി​​ചു​​രം അ​​ട​​ച്ചു
  • ആ​​ലു​​വ ശി​​വ ക്ഷേ​​ത്ര​​വും മ​​ണ്ണ​​പ്പു​​റ​​വും വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി
  • മ​​ല​​ങ്ക​​ര, ഭൂ​​ത​​ത്താ​​ൻ​​കെ​​ട്ട്​ ഡാ​​മു​​ക​​ൾ തു​​റ​​ന്നു, മൂ​​വാ​​റ്റു​​പു​​ഴ​യും പെ​​രി​​യാ​റും ക​​ര​​ക​​വി​​ഞ്ഞു
  • ഗു​​രു​​വാ​​യൂ​​ർ, ചാ​​വ​​ക്കാ​​ട്, ക​​യ്​​​പ​​മം​​ഗ​​ലം ഇ​​രി​​ങ്ങാ​​ല​​ക്കു​​ട മേ​​ഖ​​ല​​യി​​ൽ മി​​ന്ന​​ൽ ചു​​ഴ​​ലി വീ​​ശി​
  • അ​​തി​​ര​​പ്പി​​ള്ളി മ​​ല​​ക്ക​​പ്പാ​​റ​​യി​​ൽ മ​​ണ്ണി​​ടി​​ഞ്ഞ്​ ഗ​​താ​​ഗ​​തം നി​​ല​​ച്ചു
  • സൈ​​ല​​ൻ​​റ്​ വാ​​ലി​​യി​​ലും ഇ​​രു​​മ്പ​​ക​​ച്ചോ​​ല​​യി​​ലും കാ​​ഞ്ഞി​​ര​​പ്പു​​ഴ കൂ​​ന​​ൽ​​മ​​ല​​യി​​ലും ഉ​​രു​​ൾ​​പൊ​​ട്ടി
  • ക​​ന​​ത്ത മ​​ഴ​​യി​​ൽ അ​​ട്ട​​പ്പാ​​ടി​​യും നെ​​ല്ലി​​യാ​​മ്പ​​തി​​യും ഒ​​റ്റ​​പ്പെ​​ട്ടു
  • കാ​​ഞ്ഞി​​ര​​പ്പു​​ഴ, മം​​ഗ​​ലം ഡാ​​മു​​ക​​ൾ തു​​റ​​ന്നു, കു​​ന്തി​​പ്പു​​ഴ​​യും നെ​​ല്ലി​​പ്പു​​ഴ​​യും ക​​ര​​ക​​വി​​ഞ്ഞു
  • വ​യ​നാ​ട്ടി​ൽ 9000ത്തോ​ളം പേ​ർ ദു​രി​ത​ബാ​ധി​ത​ർ
  • കോ​​ഴി​​ക്കോ​​ട്​ 170​േല​​റെ കു​​ടും​​ബ​​ങ്ങ​​ളെ മാ​​റ്റി​​പ്പാ​​ർ​​പ്പി​​ച്ചു
  • ക​​ക്ക​​യം ഡാം ​​തു​​റ​​ന്നു
  • ക​​ണ്ണൂ​​രി​ൽ ഇ​രി​ട്ടി, ശ്രീ​ക​ണ്​​ഠ​പു​രം ടൗ​ണു​ക​ൾ വെ​ള്ള​ത്തി​ൽ
  • പ​റ​ശ്ശി​നി​ക്ക​ട​വ്​ ക്ഷേ​ത്ര​ത്തി​ൽ വെ​ള്ളം ക​യ​റി
  • ഇ​​രി​​ട്ടി താ​​ലൂ​​ക്കി​​ല്‍ 101 കു​​ടും​​ബ​​ങ്ങ​​ളെ മാ​​റ്റി​​പ്പാ​​ര്‍പ്പി​​ച്ചു
  • വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 122 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു. 2337 കു​ടും​ബ​ങ്ങ​ളി​ലെ 8110 പേ​രാ​ണ്​ ക്യാ​മ്പു​ക​ളി​ലു​ള്ള​ത്
  • കനത്ത മഴയെ തുടര്‍ന്നുള്ള സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിര യോഗം വിളിച്ചു. റവന്യൂ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
  • മഴ ശക്തമായതിനെ തുടര്‍ന്ന് കേരളം ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി.
  • കോഴിക്കോട്​, മലപ്പുറം, ഇടുക്കി, വയനാട്​ ജില്ലകളിൽ വെള്ളിയാഴ്​ച ​റെഡ്​ അലർട്ട്​, അഞ്ച്​ ജില്ലകളിൽ ഓറഞ്ച്​ അലർട്ടും പ്രഖ്യാപിച്ചു​.
  • കോഴിക്കോട്​, മലപ്പുറം, കണ്ണൂർ, ഇടുക്കി, വയനാട്, കോട്ടയം, കാസർകോട്​, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ല കലക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്​.
  • Full View

കോട്ടയം

  • പെരുവന്താനത്തും ഈരാറ്റുപേട്ടയിലും ഉരുൾപൊട്ടി.
  • കോരുത്തോട്, കൂട്ടിക്കൽ മേഖലകളിൽ വീടുകളിൽ വെള്ളം കയറി.
  • മീനച്ചിൽ, മണിമല, അഴുത നദികൾ കരകവിയുന്നു
  • കോട്ടയം-കുമളി റൂട്ടിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു
  • കോട്ടയം – കുമളി റോഡിൽ ബസ് ഗതാഗതം നിർത്തിവച്ചു

ഇടുക്കി:

  • ഇടുക്കി പെരിഞ്ചാംകുട്ടിയിലും കട്ടപ്പന കുന്തളംപാറയിലും ഉരുൾപൊട്ടൽ ഉണ്ടായി. ആളപായമില്ല, വീട് തകര്‍ന്നു.
  • ചെറുതോണി-അടിമാലി റൂട്ടിൽ ഉരുൾപൊട്ടൽ
  • ഇടുക്കി മൂലമറ്റത്ത്​ കാറ്റിൽ മരങ്ങൾ വ്യാപകമായി കടപുഴകി വീണു.
  • ഇടുക്കിയിൽ പലയിടത്തും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. അതിതീവ്രമഴയാണ് മൂന്നാർ ഒറ്റപ്പെട്ടു. പെരിയവര പാലത്തിൽ വെള്ളം കയറിയിട്ടുണ്ട്​. മൂന്നാർ ടൗണിലും വെള്ളം കയറി. ഹൈറേഞ്ചിൽ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മൂന്നാർ മറയൂർ പാതയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു.
  • ഇടുക്കി അണക്കെട്ടിൽ എട്ട്​ അടി വെള്ളം ഉയർന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ രണ്ട്​ അടി വെള്ളം കൂടി.
  • മലങ്കര അണക്കെട്ടി​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ 2 ഷട്ടറുകൾ ഉയർത്തി. കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളുടെ 2​ ഷട്ടറുകൾ കൂടി ഉയർത്തിയിട്ടുണ്ട്​.
  • ഇടകടത്തി ക്രോസ്‌വേ വെള്ളത്തിൽ മുങ്ങി. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയരുന്നു.
  • Full View
    കോഴിക്കോട്:
  • ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്താൻ കലക്ടറുടെ ഉത്തരവ്.
  • കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പത്തായി. 127 കുടുംബങ്ങളിൽ നിന്നായി 428 അംഗങ്ങൾ
  • പന്തീരാങ്കാവ് അറപ്പുഴ ചാലിയാറും മാമ്പുഴയും കരകവിഞ്ഞു. വീടുകൾ ഒഴിയുന്നു.
  • മാവൂരിൽ തെങ്ങിലക്കവട്, കുറ്റിക്കടവ്, കച്ചേരിക്കുന്ന് ഭാഗങ്ങളിലായി ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
  • താമരശേരിയിൽ ചുഴലിക്കാറ്റ്. മരങ്ങൾ കടപുഴകി വീടുകൾക്കു മുകളിൽ വീണു.
  • അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
  • ഇരുവഴഞ്ഞിപ്പുഴ, ചാലിപ്പുഴ, ചാലിയാര്‍ എന്നിവ പലയിടത്തും കര കവിഞ്ഞു.
  • കണ്ണപ്പൻ കുണ്ടിനടുത്ത്​ വരാൽ മൂലയിൽ ഉരുൾപൊട്ടൽ.

    മട്ടിക്കുന്നിൽ മലവെള്ളപാച്ചിലുണ്ടായതിനെ തുടർന്ന്​ മട്ടിക്കുന്ന്​പാലം വെള്ളത്തിൽ മുങ്ങി. ഉരുള്‍പൊട്ടല്‍ മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മലയോര മേഖലയിലേക്കുള്ള യാത്ര അത്യാവശ്യമല്ലെങ്കില്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
  • താമരശ്ശേരി മേഖലയില്‍ വ്യാപകമായ നാശനഷ്ടം
    മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി, ഓമശ്ശേരി പുതുപ്പാടി ഭാഗത്ത് മുപ്പത് വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ മുന്‍കരുതല്‍ ശക്തമാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

മലപ്പുറം

  • നിലമ്പൂർ- കരുളായി മുണ്ടുക്കടവ്​ കോളനിയിൽ ഉരുൾപൊട്ടൽ
വെള്ളം കയറിയ നിലമ്പൂർ ടൗൺ
  • കരുളായി, ചുങ്കത്തറ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. മലവെള്ളപാച്ചിലുണ്ടായ ഭാഗങ്ങളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചു.
Full View

കണ്ണൂർ

  • കണ്ണൂര്‍ ജില്ലയിൽ ശക്തമായ മഴ തുടരുന്നു.
  • അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. ആളപായമില്ല.
  • പുഴകളില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. ഇരിട്ടി പുഴ കരകവിഞ്ഞൊഴുകുകയാണ്.
  • മണിക്കടവില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി.
  • കൊട്ടിയൂർ - കരിമ്പിൻ കണ്ടത്തിലെ ഏഴ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
  • ചപ്പമല ഉരുൾപൊട്ടലിനെ തുടർന്ന് നീണ്ടു നോക്കി ടൗണിലെ കടകളിൽ വെള്ളം കയറി.
  • കണിച്ചാർ ടൗണിൽ വെള്ളം കയറി.
  • മണ്ണിടിഞ്ഞ് പാൽച്ചുരം റോഡിൽ ഗതാഗതം നിലച്ചു.
  • മാനന്തവാടി- നിടുമ്പൊയിൽ റോഡിലും മരങ്ങൾ വീണ് ഗതാഗത തടസ്സമുണ്ടായിട്ടുണ്ട്.

വയനാട്

  • മേപ്പാടി പുത്തുമലയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ പൂർണമായി തകർന്നു.
  • വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞ് വീണ് മരിച്ചു

പാൽവെളിച്ചം ജി.എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കക്കേരി പുതിയൂർ കോളനി വാസികളെ മാറ്റിത്താമസിപ്പിച്ചു വയനാട് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. പനമരം 'മതോത്ത് പൊയിൽ കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തു(24) പ്രളയത്തെതുടർന്ന് വീട് ഒഴിയുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത്.

  • വെള്ളമുണ്ട കോളനിയിൽ 20 കുടുംബങ്ങൾ ഒറ്റപ്പെട്ടു.
  • 16 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
  • പ്രളയത്തെ തുടർന്ന്​ കൽപ്പറ്റ മുണ്ടേരി ഭാഗത്ത്​ നിന്ന്​ നൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു. മേൽപ്പാടി പുത്തുമല ഭാഗത്ത്​ ഉരുൾപൊട്ടലുണ്ടായി.
  • വൈത്തിരി ഭാഗത്തും ചുരത്തിലും പലയിടത്തായി മണ്ണിടിച്ചിലുണ്ടായി. മരങ്ങൾ കടപുഴകി വീണ്​ പലയിടത്തും ഗതാഗതം താറുമാറായി. വൈദ്യുതി ബന്ധവും വി​േഛദിക്കപ്പെട്ട നിലയിലാണ്​.

എറണാകുളം

  • പെരിയാറിൽ ഇന്ന് അഞ്ച് മണിക്കൂറിനുള്ളിൽ 70 സ​​​​​​​​​​​​​െൻറിമീറ്ററിലധികം ജലനിരപ്പുയർന്നു. രാവിലെ എട്ട്​ മണിക്ക് സമുദ്ര നിരപ്പിൽ നിന്ന് 1.80 മീറ്റർ ഉയരത്തിലായിരുന്ന ജലനിരപ്പ് ഒരു മണിയോടെ 2.50 മീറ്ററായി ഉയർന്നു.
  • ആലുവ താലൂക്ക് പരിധിയിലുള്ള വില്ലേജ് ഓഫീസർമാരോട് പെരിയാറിൻെറ തീരത്ത് ആദ്യം വെള്ളം കയറുന്ന പ്രദേശങ്ങൾ സന്ദർശിക്കാൻ നിർദേശം

പത്തനംതിട്ട

  • രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സജ്ജീകരണങ്ങളുമായി തമിഴ്‌നാട്ടിലെ ആരക്കോണത്തു നിന്ന്​ ദുരന്തനിവാരണ സേനയുടെ(എന്‍.ഡി.ആർ.ഫ്) 25 പേരടങ്ങുന്ന ഒരു സംഘം പത്തനംതിട്ട ജില്ലയിലേക്ക് തിരിച്ചു. രാത്രി​ എട്ട്​ മണിയോടു കൂടി ജില്ലാ ആസ്ഥാനത്ത്​ എത്തിയേക്കും


ട്രെയിൻ ഗതാഗതം താളം തെറ്റി
സംസ്ഥാനത്തുണ്ടായ കനത്ത മഴയിൽ മരം വീണ് ട്രെയിൻ ഗതാഗതം താറുമാറായി. മിക്ക ട്രെയിനുകളും വൈകി ഓടുന്നു. മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകൾ റദ്ദ് ചെയ്തു.

Full View

കനത്ത മഴയിലും കാറ്റിലും മൂന്നിടത്താണ് മരം വീണ് തീവണ്ടിയാത്ര തടസപ്പെട്ടത്. ആലപ്പുഴക്കും എറണാകുളത്തിനിടയിൽ രണ്ടിടത്ത് മരം ട്രാക്കിലേക്ക് വീണു. 5 മണിക്കൂറിന് ശേഷമാണ് ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചത്. മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾ വൈകിയോടി. തിരുവനന്തപുരം ചിറയൻകീഴിൽ മാവേലി എക്സ്പ്രസിന് മുകളിൽ മരം വീണ് ലോക്കോ ഗ്ലാസ് തകർന്നു. മരത്തിന്റ ശിഖരം OHE ലൈനിൽ തട്ടി എന്‍ജിനിലേക്കുള്ള വൈദ്യുതി നിലച്ചു. തിരുവനന്തപുരം ,കൊല്ലം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം താറുമാറായി. അമൃത, കൊച്ചുവേളി എക്സ്പ്രസ്സുകൾ 3 മണിക്കൂർ വൈകിയോടി.

Full View

മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി. മുംബൈ - കന്യാകുമാരി ജയന്തി ജനതാ, പൂനേ- എറണാകുളം ,മുംബൈ- നാഗർകോവിൽ, ലോകമാന്യതിലക് - തിരുവനന്തപുരം എക്സ്പ്രസുകൾ റദ്ദാക്കി. നാളെ പുറപ്പെടേണ്ട എറണാകുളം പൂനേ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. കന്യാകുമാരി - നിസാമുദ്ദീൻ എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. എറണാകുളം-ഓഖ എക്സ്പ്രസ് പത്ത് മണിക്കൂർ വൈകി ഇന്ന് രാവിലെ പുറപ്പെടും.

Full View
Tags:    
News Summary - Heavy Rain in West Kerala - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.