മഴക്കെടുതിയിൽ 10 മരണം; ഉരുൾപൊട്ടൽ, വ്യാപക നാശം -LIVE
text_fieldsതിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: പ്രളയഭീതി ജനിപ്പിച്ച് സംസ്ഥാനത്ത് വീണ്ടും അ തിശക്തമായ മഴ. പ്രളയ വാർഷികത്തിന് ഒരാണ്ട് തികയുന്ന വേളയിലാണ് വ്യാപകനാശം വിത ച്ച് കാലവർഷം കനത്തത്. വിവിധ ജില്ലകളിലായി പിഞ്ചുകുഞ്ഞടക്കം പത്തുപേർ മഴക്കെടുതി യിൽ മരിച്ചു. വയനാട്, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിൽ വ്യാപകമായി ഉരുൾപൊ ട്ടി. ഇടുക്കി ജില്ലയിലാണ് ഒരു വയസ്സുള്ള കുഞ്ഞടക്കം മൂന്നുപേർ മരിച്ച ത്.
ചിന്നക്കനാലിലെ എസ്റ്റേറ്റ് തൊഴിലാളികളായ രാജശേഖരൻ-നിത്യ ദമ്പതികളുടെ മകൾ മഞ്ജുശ്രീ (ഒന്ന്), മറയൂർ പാമ്പാർ ലക്കം സ്വദേശിനി ജ്യോതി (70), തൊടുപുഴ കാഞ്ഞാറിൽ താമസിക്കുന്ന ഒഡിഷ േകാരപ്പുട്ട് സ്വദേശി മധു കൃഷാനി (26) എന്നിവരാണ് ഇവിടെ മരിച്ചത്. എസ്റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് മുറിയിൽ ഉറങ്ങുകയായ ിരുന്ന മഞ്ജുശ്രീ ശ്വാസംമുട്ടി മരിച്ചത്. ജ്യോതി പാമ്പാർ പുഴയിൽ ഒഴുക്കിൽപെട്ടും മധു കൃഷാനി താമസിച്ചിരുന്ന ഷെഡിലേക്ക് മരം വീണുമാണ് മരിച്ചത്.
വയനാ ട് മണ്ണിനടിയിൽപ്പെട്ട് നവദമ്പതികൾ മരിച്ചു. മുട്ടിൽ കുട്ടമംഗലം പഴശ്ശി ആദിവാസി കോളനിയിലെ വ േലായുധെൻറ മകൾ പ്രീത (19) ഭർത്താവ് മഹേഷ് (23) എന്നിവരാണ് മരിച്ചത്. വെള്ളപ്പൊക്കത്തിൽ വീട ് ഒഴിയുന്നതിനിടെ പനമരം മാതോത്ത് പൊയിൽ കാക്കത്തോട് കോളനിയിലെ ബാബുവിെൻറ ഭാര്യ മുത ്തു (24) കുഴഞ്ഞു വീണും മരിച്ചു.
തൃശൂരിൽ ഒല്ലൂരിന് സമീപം മൂർക്കനിക്ക രയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മണ്ണുത്തി സുഭാഷ് നഗർ സ്വദേശി ചെറായി വീട്ടിൽ അര ുൺ (33), പാലക്കാട് അട്ടപ്പാടിയിൽ വീടിന് മുകളിൽ മരം വീണ് ചുണ്ടകുളം ആദിവാസി ഉൗരിലെ കാ ര(55), വെള്ളക്കെട്ടില്‍ വീണ് കണ്ണൂർ മട്ടന്നൂർ പഴശ്ശിയിലെ കയനി കുഴിക്കലില്‍ കുഞ്ഞിംവീട ്ടില്‍ കാവളാന്‍ പത്മനാഭൻ (55), തെങ്ങ് കടപുഴകി വീണ് തെങ്ങുകയറ്റ തൊഴിലാളി മലപ്പുറം ത വനൂര്‍ പുറത്തൂർ ചെറാത്ത് വളപ്പില്‍ അപ്പുവിെൻറ മകന് പ്രദീപ് (38) എന്നിവരും മരിച്ചു.
LIVE UPDATES
സൈന് യം രംഗത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും ഉരുൾപൊട്ടലും വ്യാപക നാശം വ ിതച്ച സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് പൊലീസ് അടക്കം സംസ്ഥാന സേനകൾക്ക് പ ുറമെ ദേശീയ ദുരന്ത പ്രതികരണ സേനയും സൈന്യവും രംഗത്തെത്തി. സംസ്ഥാനം ആവശ്യപ്പെട്ടതനുസരി ച്ച്് ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍.ഡി.ആര്.എഫ്) 10 ടീം വെള്ളിയാഴ്ച രാവിലെ കേരളത്തില െത്തും.
തിരുവനന്തപുരത്ത് ഉന്നതതലയോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ മുഖ്യമ ന്ത്രി, മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
12 ജില്ലക ളിൽ ഇന്ന് അവധി
കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട്, വയനാട് , മലപ്പുറം, കണ്ണൂർ, കാസർകേ ാട്, പാലക്കാട്, ഇടുക്കി,പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലെ പ്ര ഫഷനല്‍ കോളജുകളും അംഗൻവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള ്ളിയാഴ്ച ജില്ലാ കലക്ടര്‍മാർ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക് അവധി ബാധകമല്ല. വയന ാട്ടിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
സർവകലാശാല, പി.എസ്.സി പരീക്ഷകൾ മാറ്റി
കാലിക്കറ്റ് , കണ്ണൂർ, എം.ജി ,കേരള സർവകലാശാലകൾ വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. കേരള പബ്ലിക് സർവിസ് കമീഷൻ വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 9.15 വരെ നടത്താൻ നിശ്ചിയിച്ചിരുന്ന ജയിൽവകുപ്പിലെ വെൽെഫയർ ഓഫിസർ േഗ്രഡ് 2 തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ മാറ്റിവെച്ചു. ഇൗ പരീക്ഷ ആഗസ്റ്റ് 30ന് നടക്കും. പരീക്ഷസമയത്തിലും പരീക്ഷകേന്ദ്രത്തിലും മാറ്റമില്ല.
- ഇടുക്കിയിൽ 30 ഇടത്ത് ഉരുൾപൊട്ടി.
- മൂന്നാറിൽ പെരിയവരൈ, ആറ്റുകാട് പാലങ്ങൾ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി
- മാങ്കുളം, മൂന്നാർ, മറയൂർ മേഖലകൾ ഒറ്റപ്പെട്ടു
- മലങ്കര, കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകൾ തുറന്നുവിട്ടു.
- പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നു ആരെയും സന്നിധാനത്തേക്ക് കടത്തിവിടുന്നില്ല.
- മുണ്ടക്കയത്ത് ഉരുൾപൊട്ടലിൽ ഏക്കറുകണക്കിന് കൃഷിഭൂമി ഒലിച്ചുപോയി
- നിലമ്പൂർ നഗരം തീർത്തും ഒറ്റപ്പെട്ടു
- മുണ്ടക്കടവ്, അകമ്പാടം, കരുളായി, ഓടക്കയം തുടങ്ങിയ സ്ഥലങ്ങളിൽ ഉരുൾപൊട്ടി
- ചാലിയാറും ഉപനദികളും കരകവിഞ്ഞു. മമ്പാട് തൂക്കുപാലം തകർന്നു
- ഗൂഡല്ലൂർ-നിലമ്പൂർ-കോഴിക്കോട് റോഡ് വെള്ളത്തിൽ
- നാടുകാണിചുരം അടച്ചു
- ആലുവ ശിവ ക്ഷേത്രവും മണ്ണപ്പുറവും വെള്ളത്തിൽ മുങ്ങി
- മലങ്കര, ഭൂതത്താൻകെട്ട് ഡാമുകൾ തുറന്നു, മൂവാറ്റുപുഴയും പെരിയാറും കരകവിഞ്ഞു
- ഗുരുവായൂർ, ചാവക്കാട്, കയ്പമംഗലം ഇരിങ്ങാലക്കുട മേഖലയിൽ മിന്നൽ ചുഴലി വീശി
- അതിരപ്പിള്ളി മലക്കപ്പാറയിൽ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു
- സൈലൻറ് വാലിയിലും ഇരുമ്പകച്ചോലയിലും കാഞ്ഞിരപ്പുഴ കൂനൽമലയിലും ഉരുൾപൊട്ടി
- കനത്ത മഴയിൽ അട്ടപ്പാടിയും നെല്ലിയാമ്പതിയും ഒറ്റപ്പെട്ടു
- കാഞ്ഞിരപ്പുഴ, മംഗലം ഡാമുകൾ തുറന്നു, കുന്തിപ്പുഴയും നെല്ലിപ്പുഴയും കരകവിഞ്ഞു
- വയനാട്ടിൽ 9000ത്തോളം പേർ ദുരിതബാധിതർ
- കോഴിക്കോട് 170േലറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
- കക്കയം ഡാം തുറന്നു
- കണ്ണൂരിൽ ഇരിട്ടി, ശ്രീകണ്ഠപുരം ടൗണുകൾ വെള്ളത്തിൽ
- പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വെള്ളം കയറി
- ഇരിട്ടി താലൂക്കില്‍ 101 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
- വിവിധ ജില്ലകളിലായി 122 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 2337 കുടുംബങ്ങളിലെ 8110 പേരാണ് ക്യാമ്പുകളിലുള്ളത്
- കനത്ത മഴയെ തുടര്‍ന്നുള്ള സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിര യോഗം വിളിച്ചു. റവന്യൂ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
- മഴ ശക്തമായതിനെ തുടര്‍ന്ന് കേരളം ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി.
- കോഴിക്കോട്, മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിൽ വെള്ളിയാഴ്ച റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
- കോഴിക്കോട്, മലപ്പുറം, കണ്ണൂർ, ഇടുക്കി, വയനാട്, കോട്ടയം, കാസർകോട്, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ല കലക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം
- പെരുവന്താനത്തും ഈരാറ്റുപേട്ടയിലും ഉരുൾപൊട്ടി.
- കോരുത്തോട്, കൂട്ടിക്കൽ മേഖലകളിൽ വീടുകളിൽ വെള്ളം കയറി.
- മീനച്ചിൽ, മണിമല, അഴുത നദികൾ കരകവിയുന്നു
- കോട്ടയം-കുമളി റൂട്ടിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു
- കോട്ടയം – കുമളി റോഡിൽ ബസ് ഗതാഗതം നിർത്തിവച്ചു
ഇടുക്കി:
- ഇടുക്കി പെരിഞ്ചാംകുട്ടിയിലും കട്ടപ്പന കുന്തളംപാറയിലും ഉരുൾപൊട്ടൽ ഉണ്ടായി. ആളപായമില്ല, വീട് തകര്‍ന്നു.
- ചെറുതോണി-അടിമാലി റൂട്ടിൽ ഉരുൾപൊട്ടൽ
- ഇടുക്കി മൂലമറ്റത്ത് കാറ്റിൽ മരങ്ങൾ വ്യാപകമായി കടപുഴകി വീണു.
- ഇടുക്കിയിൽ പലയിടത്തും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. അതിതീവ്രമഴയാണ് മൂന്നാർ ഒറ്റപ്പെട്ടു. പെരിയവര പാലത്തിൽ വെള്ളം കയറിയിട്ടുണ്ട്. മൂന്നാർ ടൗണിലും വെള്ളം കയറി. ഹൈറേഞ്ചിൽ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മൂന്നാർ മറയൂർ പാതയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു.
- ഇടുക്കി അണക്കെട്ടിൽ എട്ട് അടി വെള്ളം ഉയർന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ രണ്ട് അടി വെള്ളം കൂടി.
- മലങ്കര അണക്കെട്ടിെൻറ 2 ഷട്ടറുകൾ ഉയർത്തി. കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളുടെ 2 ഷട്ടറുകൾ കൂടി ഉയർത്തിയിട്ടുണ്ട്.
- ഇടകടത്തി ക്രോസ്‌വേ വെള്ളത്തിൽ മുങ്ങി. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയരുന്നു.
കോഴിക്കോട്:- ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്താൻ കലക്ടറുടെ ഉത്തരവ്.
- കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പത്തായി. 127 കുടുംബങ്ങളിൽ നിന്നായി 428 അംഗങ്ങൾ
- പന്തീരാങ്കാവ് അറപ്പുഴ ചാലിയാറും മാമ്പുഴയും കരകവിഞ്ഞു. വീടുകൾ ഒഴിയുന്നു.
- മാവൂരിൽ തെങ്ങിലക്കവട്, കുറ്റിക്കടവ്, കച്ചേരിക്കുന്ന് ഭാഗങ്ങളിലായി ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
- താമരശേരിയിൽ ചുഴലിക്കാറ്റ്. മരങ്ങൾ കടപുഴകി വീടുകൾക്കു മുകളിൽ വീണു.
- അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
- ഇരുവഴഞ്ഞിപ്പുഴ, ചാലിപ്പുഴ, ചാലിയാര്‍ എന്നിവ പലയിടത്തും കര കവിഞ്ഞു.
- കണ്ണപ്പൻ കുണ്ടിനടുത്ത് വരാൽ മൂലയിൽ ഉരുൾപൊട്ടൽ.
മട്ടിക്കുന്നിൽ മലവെള്ളപാച്ചിലുണ്ടായതിനെ തുടർന്ന് മട്ടിക്കുന്ന്പാലം വെള്ളത്തിൽ മുങ്ങി. ഉരുള്‍പൊട്ടല്‍ മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മലയോര മേഖലയിലേക്കുള്ള യാത്ര അത്യാവശ്യമല്ലെങ്കില്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
- താമരശ്ശേരി മേഖലയില്‍ വ്യാപകമായ നാശനഷ്ടം
മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി, ഓമശ്ശേരി പുതുപ്പാടി ഭാഗത്ത് മുപ്പത് വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ മുന്‍കരുതല്‍ ശക്തമാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
മലപ്പുറം
- നിലമ്പൂർ- കരുളായി മുണ്ടുക്കടവ് കോളനിയിൽ ഉരുൾപൊട്ടൽ
- കരുളായി, ചുങ്കത്തറ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. മലവെള്ളപാച്ചിലുണ്ടായ ഭാഗങ്ങളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചു.
കണ്ണൂർ
- കണ്ണൂര്‍ ജില്ലയിൽ ശക്തമായ മഴ തുടരുന്നു.
- അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. ആളപായമില്ല.
- പുഴകളില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. ഇരിട്ടി പുഴ കരകവിഞ്ഞൊഴുകുകയാണ്.
- മണിക്കടവില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി.
- കൊട്ടിയൂർ - കരിമ്പിൻ കണ്ടത്തിലെ ഏഴ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
- ചപ്പമല ഉരുൾപൊട്ടലിനെ തുടർന്ന് നീണ്ടു നോക്കി ടൗണിലെ കടകളിൽ വെള്ളം കയറി.
- കണിച്ചാർ ടൗണിൽ വെള്ളം കയറി.
- മണ്ണിടിഞ്ഞ് പാൽച്ചുരം റോഡിൽ ഗതാഗതം നിലച്ചു.
- മാനന്തവാടി- നിടുമ്പൊയിൽ റോഡിലും മരങ്ങൾ വീണ് ഗതാഗത തടസ്സമുണ്ടായിട്ടുണ്ട്.
വയനാട്
- മേപ്പാടി പുത്തുമലയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ പൂർണമായി തകർന്നു.
- വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞ് വീണ് മരിച്ചു
പാൽവെളിച്ചം ജി.എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കക്കേരി പുതിയൂർ കോളനി വാസികളെ മാറ്റിത്താമസിപ്പിച്ചു വയനാട് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. പനമരം 'മതോത്ത് പൊയിൽ കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തു(24) പ്രളയത്തെതുടർന്ന് വീട് ഒഴിയുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത്.
- വെള്ളമുണ്ട കോളനിയിൽ 20 കുടുംബങ്ങൾ ഒറ്റപ്പെട്ടു.
- 16 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
- പ്രളയത്തെ തുടർന്ന് കൽപ്പറ്റ മുണ്ടേരി ഭാഗത്ത് നിന്ന് നൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു. മേൽപ്പാടി പുത്തുമല ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി.
- വൈത്തിരി ഭാഗത്തും ചുരത്തിലും പലയിടത്തായി മണ്ണിടിച്ചിലുണ്ടായി. മരങ്ങൾ കടപുഴകി വീണ് പലയിടത്തും ഗതാഗതം താറുമാറായി. വൈദ്യുതി ബന്ധവും വിേഛദിക്കപ്പെട്ട നിലയിലാണ്.
എറണാകുളം
- പെരിയാറിൽ ഇന്ന് അഞ്ച് മണിക്കൂറിനുള്ളിൽ 70 സെൻറിമീറ്ററിലധികം ജലനിരപ്പുയർന്നു. രാവിലെ എട്ട് മണിക്ക് സമുദ്ര നിരപ്പിൽ നിന്ന് 1.80 മീറ്റർ ഉയരത്തിലായിരുന്ന ജലനിരപ്പ് ഒരു മണിയോടെ 2.50 മീറ്ററായി ഉയർന്നു.
- ആലുവ താലൂക്ക് പരിധിയിലുള്ള വില്ലേജ് ഓഫീസർമാരോട് പെരിയാറിൻെറ തീരത്ത് ആദ്യം വെള്ളം കയറുന്ന പ്രദേശങ്ങൾ സന്ദർശിക്കാൻ നിർദേശം
പത്തനംതിട്ട
- രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സജ്ജീകരണങ്ങളുമായി തമിഴ്‌നാട്ടിലെ ആരക്കോണത്തു നിന്ന് ദുരന്തനിവാരണ സേനയുടെ(എന്‍.ഡി.ആർ.ഫ്) 25 പേരടങ്ങുന്ന ഒരു സംഘം പത്തനംതിട്ട ജില്ലയിലേക്ക് തിരിച്ചു. രാത്രി എട്ട് മണിയോടു കൂടി ജില്ലാ ആസ്ഥാനത്ത് എത്തിയേക്കും
ട്രെയിൻ ഗതാഗതം താളം തെറ്റി
സംസ്ഥാനത്തുണ്ടായ കനത്ത മഴയിൽ മരം വീണ് ട്രെയിൻ ഗതാഗതം താറുമാറായി. മിക്ക ട്രെയിനുകളും വൈകി ഓടുന്നു. മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകൾ റദ്ദ് ചെയ്തു.
കനത്ത മഴയിലും കാറ്റിലും മൂന്നിടത്താണ് മരം വീണ് തീവണ്ടിയാത്ര തടസപ്പെട്ടത്. ആലപ്പുഴക്കും എറണാകുളത്തിനിടയിൽ രണ്ടിടത്ത് മരം ട്രാക്കിലേക്ക് വീണു. 5 മണിക്കൂറിന് ശേഷമാണ് ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചത്. മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾ വൈകിയോടി. തിരുവനന്തപുരം ചിറയൻകീഴിൽ മാവേലി എക്സ്പ്രസിന് മുകളിൽ മരം വീണ് ലോക്കോ ഗ്ലാസ് തകർന്നു. മരത്തിന്റ ശിഖരം OHE ലൈനിൽ തട്ടി എന്‍ജിനിലേക്കുള്ള വൈദ്യുതി നിലച്ചു. തിരുവനന്തപുരം ,കൊല്ലം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം താറുമാറായി. അമൃത, കൊച്ചുവേളി എക്സ്പ്രസ്സുകൾ 3 മണിക്കൂർ വൈകിയോടി.
മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി. മുംബൈ - കന്യാകുമാരി ജയന്തി ജനതാ, പൂനേ- എറണാകുളം ,മുംബൈ- നാഗർകോവിൽ, ലോകമാന്യതിലക് - തിരുവനന്തപുരം എക്സ്പ്രസുകൾ റദ്ദാക്കി. നാളെ പുറപ്പെടേണ്ട എറണാകുളം പൂനേ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. കന്യാകുമാരി - നിസാമുദ്ദീൻ എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. എറണാകുളം-ഓഖ എക്സ്പ്രസ് പത്ത് മണിക്കൂർ വൈകി ഇന്ന് രാവിലെ പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.